തപ്സിയുടെ പ്രോട്ടീൻ 'ലഡ്ഡു'

By online desk .18 01 2021

imran-azhar

 

 

തന്‍റെ പ്രിയപ്പെട്ട ആരോഗ്യകരമായ ഭക്ഷണം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരം തപ്‌സി പന്നു.

 

'ലഡ്ഡു' കഴിക്കുന്ന ചിത്രമാണ് തപ്സി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കടലമാവ് കൊണ്ടു തയ്യാറാക്കിയ ലഡ്ഡു കഴിക്കുന്ന ചിത്രമാണ് തപ്സി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 

കടലമാവും തേങ്ങയും നട്സും നെയ്യുമൊക്കെ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു പ്രത്യേക തരം ലഡ്ഡുവാണിത്. 'പ്രോട്ടീന്‍ എനര്‍ജി ബാള്‍' എന്നാണ് എന്‍റെ ന്യൂട്രീഷ്യനിസ്റ്റ് ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഞാന്‍ ഈ ലഡ്ഡുവിനെ വിളിക്കുന്നത് 'എന്‍റെ ആരോഗ്യകരമായ സന്തോഷം എന്നാണ്'- തപ്‌സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

എപ്പോഴും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുന്ന താരം കൂടിയാണ് തപ്‌സി. ഫൈബര്‍ ധാരാളം അടങ്ങിയ മധുര കിഴങ്ങ് കഴിക്കുന്ന ചിത്രവും താരം മുന്‍പ് പങ്കുവച്ചിരുന്നു.OTHER SECTIONS