പുലിമുരുകന്‍ മാല ലേലത്തില്‍ വിറ്റു

By praveen prasannan.20 Apr, 2017

imran-azhar

കൊച്ചി: മലയാള സിനിമയില്‍ പണം വാരിയതില്‍ റെക്കാഡിട്ട പുലിമുരുകനില്‍ മോഹന്‍ലാല്‍ അണിഞ്ഞിരുന്ന മാല ലേലത്തില്‍ വിറ്റു. പ്രവാസി വ്യവസായി അരുണ്‍ ആണ് ലേലത്തില്‍ പിടിച്ചത്.

സ്ഥലത്ത് എത്താന്‍ സാധിക്കാത്തതിനാല്‍ അരുണിന് വേണ്ടി സുഹൃത്താണ് മാല ലേലത്തില്‍ പിടിച്ചത്. 115000 രൂപയ്ക്കായിരുന്നു മാല ലേലത്തില്‍ പോയത്.

മാല കൊച്ചി ട്രാവന്‍കൂര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ അരുണിന് നേരിട്ട് കൈമാറി. പുലിപ്പല്ലിന്‍റെ മാതൃകയിലുള്ള മാലയാണ് ലേലത്തില്‍ വച്ചത്.

ലേലത്തിലൂടെ ലഭിച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുന്പ് ഇതുപോലെ ലേലം ചെയ്തത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന സിനിമയിലെ വാച്ചായിരുന്നുവെന്നും താരം വെളിപ്പെടുത്തി.


ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമയില്‍ തനിക്ക് ഒരു കണ്ണാടിയുണ്ട്. അതും ലേലം ക്ക്ഷെയ്യുമെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി.

മോഹന്‍ലാളിന്‍റെ വെബ്സൈറ്റിലൂടെയാണ് മാല ലേലം ചെയ്തത്.

 

OTHER SECTIONS