പള്‍സര്‍ സുനി മുന്പ് മറ്റൊരു നടിയെയും ആക്രമിച്ചിരുന്നു ?

By online desk.17 Jul, 2017

imran-azhar

 

കോട്ടയം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി മുന്പ് മറ്റൊരു നടിയെയും സമാന രീതിയില്‍ ആക്രമിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത് കിളിരൂര്‍ പീഢനക്കേസില്‍ ആരോപണ വിധേയനായ നിര്‍മ്മാതാവിന് വേണ്ടിയായിരുന്നുവെന്നാണ് സൂചന.

എന്നാല്‍ ഇത് സിനിമാ മേഖലയിലെ ചില പ്രധാനികള്‍ ഇടപെട്ട് പറഞ്ഞ് തീര്‍ത്തെന്നാണ് അറിയുന്നത്. നടി പരാതിപ്പെട്ടില്ല.

ഈ സമയം പള്‍സര്‍ സുനി ഒരു നടന്‍റെ ഡ്രൈവറായിരുന്നു. ദിലീപ് പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം മനസിലാക്കുന്നത് ഈ നിര്‍മ്മാതാവില്‍ നിന്നുമാണ്. ഈ നിര്‍മ്മാതാവുമായി ദിലീപിന് റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുമുണ്ടായിരുന്നു.

കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ സംവിധായകന്‍ ലോഹിതദാസിന്‍റെ സിനിമയിലൂടെ അഭിനയലോകത്തെത്തിയ നടിയാണ് അന്ന് ആക്രമിക്കപ്പെട്ടത്. നിര്‍മ്മാതാവിന് നടിയോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നതാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണം.

 

OTHER SECTIONS