മൂന്ന് മാസത്തെ ഇടവേള; അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ പുനരാരംഭിച്ചു

By mathew.07 07 2021

imran-azhar

 

അല്ലു അര്‍ജ്ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിത്രം പുനരാരംഭിച്ചിരിക്കുന്നത്. മുപ്പത് ദിവസത്തെ ഷെഡ്യൂളോടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിക്കുമെന്നാണ് വിവരം. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത്.


രണ്ട് ഭാഗങ്ങളായാണ് ചിത്രം പുറത്തിറക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. എന്നാല്‍, അല്ലു അര്‍ജുന് കോവിഡ് പോസിറ്റീവ് ആയടോതെ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുകയായിരുന്നു. പിന്നീട്, ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും നിര്‍ത്തിവെയ്ക്കുകയായിരുന്നു.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും ആര്‍ രവി ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. രശ്മിക മന്ദാന ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

OTHER SECTIONS