പുതുമഴയായ് വന്നു നീ... കവർ വേർഷൻ പുറത്തിറങ്ങി

By Sooraj Surendran .04 08 2019

imran-azhar

 

 

1999 ല്‍ വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ എന്ന പ്രേത സിനിമയിലെ ഹിറ്റ് ഗാനമാണ് പുതുമഴയായ് വന്നു നീ... ഈ ഗാനത്തിന്റെ കവർ വേർഷൻ പുറത്തിറങ്ങി. രണ്ടാം ഭാഗമായ ആകാശഗംഗ 2ൽ പഴയ പാട്ടിനെ പുതുക്കി അവതരിപ്പിക്കും. ശബ്‌നം റിയാസാണ് കവർ വേർഷനിൽ പാടിയിരിക്കുന്നത്. ആകാശഗംഗയിലെ നായകനായിരുന്ന റിയാസിന്റെ ഭാര്യയാണ് ശബ്‌നം റിയാസ്. കെ എസ് ചിത്രയുടെ ശബ്ദവും, വെള്ള സാരിയുടുത്ത പ്രേതവും പശ്ചാത്തല സംഗീതവും അന്ന് പുറത്തിറങ്ങിയ ഗാനത്തിന് വളരെ വലിയ ജനപ്രീതിയാണ് ഉണ്ടാക്കിയത്.

മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ 2 പറയുന്നതെന്നാണ് സൂചന. രണ്ടാം ഭാഗത്തില്‍ നായിക. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

OTHER SECTIONS