സംവിധായകൻ ആർ ഉണ്ണിക്കൃഷ്ണനെതിരെ രചനാ നാരായണൻകുട്ടി രംഗത്ത്

By Sooraj S.09 Jul, 2018

imran-azhar

 

 

കൊച്ചി: ഫ്‌ളവേഴ്‌സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ ഉപ്പും മുളകും എന്ന സീരിയലിന്റെ സംവിധായകനായ ആർ ഉണ്ണിക്കൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രചനാ നാരായണൻകുട്ടി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ ഏറെ ചർച്ച വിഷയമായ സംഭവമാണ് ഉപ്പും മുളകും പരമ്പരയിലെ താരമായ നിഷാ സാരംഗിന്റെ പ്രതികരണം. ആർ ഉണ്ണികൃഷ്ണന്റെ മാനസിക പീഡനങ്ങളാൽ നിഷാ സാരംഗ് ഉപ്പും മുളകും പരമ്പരയിൽ ഇനി തുടരില്ലെന്നും നിലപാടെടുത്തിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട സമാന സംഭവത്തിന്റെ കഥയാണ് രചനാ നാരായണൻകുട്ടിക്കും പറയാനുള്ളത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന 'മറിമായം' എന്ന ആക്ഷേപഹാസ്യത്തിൽ നിന്നും തന്നെ കരണങ്ങളില്ലാതെയാണ് പുറത്താക്കിയതെന്നാണ് രചനാ നാരായണൻകുട്ടി പറയുന്നത്. അതോടൊപ്പം ഉപ്പും മുളകും വിഷയത്തിൽ താനടക്കമുള്ള അമ്മ സംഘടനയിലെ അംഗങ്ങൾ നിശയോടൊപ്പമാണെന്നും രചനാ പറഞ്ഞു. ആർ ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ ഈഗോയുടെ അടിമയാണെന്നും രചനാ പറയുന്നു. സംഭവത്തിൽ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ സംവിധായകനെതിരേ വിമർശനം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആർ ഉണ്ണികൃഷ്ണനെ ഉപ്പും മുളകിൽ നിന്നും മാറ്റുമെന്ന് ഫ്‌ളവേഴ്‌സ് ചാനൽ അധികൃതർ വ്യക്തമാക്കി.