അമ്മയുടെ ബേബി ഷവറിൽ താരമായി അയ്റ; പൊന്നോമനയെ വരവേൽക്കാനൊരുങ്ങി യഷും രാധികയും

By Sooraj Surendran.18 10 2019

imran-azhar

 

 

കെ ജി എഫ് എന്ന ഒറ്റ ചിത്രം കൊണ്ട് കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച താരാമംന് കന്നഡ സൂപ്പർസ്റ്റാർ യഷ്. ഇപ്പോഴിതാ താരത്തിന്റെ പ്രിയ പത്നി രാധികയുടെ ബേബി ഷവർ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്. യഷിന്റെ ഭാര്യയും, നടിയുമായ രാധിക തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. എന്നാൽ ബേബി ഷവറിലും താരമായത് താരദമ്പതികളുടെ ആദ്യത്തെ കണ്മണി അയ്റയാണ്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു രാധികയുടെ ബേബി ഷവർ ആഘോഷം.

 

View this post on Instagram

My girl gang threw a Surprise Baby shower for me!! It was Fabulous.. with a Bee theme 🐝 Thank you to all the Aunties to Bee for this BEE..AUTIFUL shower♥️!! Love u guys 😘 Styling : Saniya Sardhariya Prathiba (Yellow Bell) Make up : Vanitha Photographer: Manish photography

A post shared by Radhika Pandit (@iamradhikapandit) on

" target="_blank">

2018ലാണ് യഷ് രാധിക ദമ്പതികൾക്ക് ആദ്യകണ്മണി പിറന്നത്. അയ്റയുടെ പേരിടൽ ചടങ്ങിന് പിന്നാലെയാണ് രണ്ടാമത്തെ കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ഇവർ ആരാധകരോട് പങ്കുവെച്ചത്. കേരളത്തിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് യഷ്. കെ ജി എഫിന്റെ രണ്ടാം ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ താരം.

 

OTHER SECTIONS