പേട്ട ലുക്കിൽ രജനി എത്തി ! ഫസ്റ്റലുക്ക് മോഷന്‍ പോസ്റ്റർ കാണാം....

By BINDU PP.08 Sep, 2018

imran-azhar 

 

ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങി തെന്നിന്ത്യൻ സ്റ്റൈലിഷ് മന്നൻ രജനികാന്ത്. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം പേട്ടയുടെ ഫസ്റ്റലുക്ക് മോഷന്‍ പോസ്റ്റർ ഇറങ്ങി. രജനിയുടെ കിടിലം ലൂക്കാണ് ഇപ്പ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് രജനി ഇത്തരമൊരു സ്‌റ്റൈലീഷ് ലുക്കില്‍ എത്തുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ മാസ് ബി ജി എമ്മോടെയാണ് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.

 


സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം നവാസുദ്ധിന്‍ സിദ്ധിഖി , വിജയ് സേതുപതി, തൃഷ, സിമ്രാന്‍ , മേഘ പ്രകാശ് എന്നിങ്ങനെ വന്‍ താരനിരയാണുള്ളത്.ചിത്രത്തിെൻറ മോഷൻ പോസ്റ്റർ കാർത്തിക് ട്വിറ്ററിലൂടെ പങ്കുവെച്ചു. അനിരുദ്ധ് രവിചന്ദറിെൻറ മാസ് ബിജിഎമ്മോടെയാണ് പോസ്റ്റർ. രജനിയെ കൂടാതെ മക്കൾ ശെൽവൻ വിജയ് സേതുപതിയും ബോളിവുഡ് ഇതിഹാസം നവാസുദ്ധീൻ സിദ്ദിഖിയും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. ഇരുവരും വില്ലൻമാരായാണ് എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്.

OTHER SECTIONS