സ്റ്റൈൽ മന്നനൊപ്പം കോളിവുഡിലെ ഭാഗ്യനായികമാർ !!!

By ബിന്ദു.01 03 2019

imran-azhar

 

 

 

ചെന്നൈ:വിജയ് നായകനായ സര്‍ക്കാറിന് ശേഷം എര്‍.ആര്‍.മുരുഗദോസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ രജനീകാന്നതിന്റെ നായകനായി എത്തുന്നത് കീര്‍ത്തി സുരേഷും തെന്നിന്ത്യന്‍ താര റാണി നയന്‍ താരയുമാണ്.ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്. ഈ മാസം ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളാണ് രജനി അവതരിപ്പിക്കുക എന്നായിരുന്നു നേരത്തെ പുറത്തു വന്നിരുന്ന റിപ്പോര്‍ട്ടുകള്‍., തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയും, കോളിവുഡിലെ ഭാഗ്യ നായിക കീര്‍ത്തി സുരേഷും ചിത്രത്തിലെ നായികമാരായി എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ കാത്തിരിക്കുന്നത്.

 

രജനികാന്തിന്റെ കളര്‍ഫുള്‍ ചിത്രം പേട്ടയ്ക്ക് പിന്നാലെ മറ്റൊരു മാസ് ആക്ഷന്‍ സിനിമ ഒരുക്കാനുള്ള ശ്രമത്തിലാണ് തമിഴ് ഹിറ്റ് മേക്കര്‍ മുരുഗദോസ്. കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകനുമായി ചേര്‍ന്ന് ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിച്ച സ്റ്റൈല്‍ മന്നന്‍ തന്‍റെ അടുത്ത പ്രോജക്റ്റിലും തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിനു വലിയ നേട്ടം സമ്മാനിക്കുമെന്നാണ് ആരാധക പ്രവചനം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു, സന്തോഷ്‌ ശിവനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്, യന്തിരന്‍ 2.0 നിര്‍മ്മിച്ച ലൈക്കാ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

OTHER SECTIONS