രാഷ്ട്രീയ പ്രവേശനം ആസന്നമെന്ന സൂചന നല്‍കി രജനീകാന്ത്

By praveen prasannan.20 May, 2017

imran-azhar

ചെന്നൈ: രാഷ്ടീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി സ്റ്റൈല്‍മന്നന്‍ രജനീകാന്ത്. ആരാധകരോട് അവരവരുടെ ജോലികളിലേക്ക് മടങ്ങാന്‍ പറഞ്ഞ താരം പോരാട്ടത്തിന് തയാറായിരിക്കാന്‍ ആഹ്വാനം ചെയ്തു.

സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ അടുത്തിടെ ഉണ്ടായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്ത രജനീകാന്ത് വിമര്‍ശങ്ങള്‍ രാഷ്ട്രീയത്തില്‍ വളരാന്‍ അടിസ്ഥാനഘടകമാണെന്നും പ്രതികരിച്ചു. സംസ്ഥാന പ്രതിപക്ഷ നേതാവ് എം എക് സ്റ്റാലിന്‍ മികച്ച ഭരണകര്‍ത്താവായിരിക്കുമെന്നും താരം അഭിപ്രായപ്പെട്ടു.

മറ്റ് രാഷ്ട്രീയ നേതാക്കളെ കുറിച്ചും താരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. അന്‍പുമണി രാമദോസിന് വലിയ അറിവുണ്ട്. തിരുമവലവന്‍ ദളിതുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. സീമാന്‍ പോരാളിയാണ്.

താന്‍ യഥാര്‍ത്ഥ തമിഴനാണെന്നും രജനീകാന്ത് പറഞ്ഞു. തന്‍റെ ജീവിതത്തിലെ ആദ്യ 23 വര്‍ഷം മാത്രമേ കര്‍ണാടകത്തില്‍ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ 44 വര്‍ഷമായി താന്‍ തമിഴര്‍ക്കൊപ്പമാണ്. തമിഴരുടെ പിന്‍തുണയും സ്നേഹവുമാണ് തന്നെ വളര്‍ത്തിയത്. തന്നെ നിങ്ങള്‍ തമിഴനാക്കി. തന്‍റെ പിതാവടക്കം പൂര്‍വികര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. തംശിഹ്നാട്ടില്‍ നിന്ന് പുറത്താക്കിയാല്‍ ഹിമാലയത്തിലെ സിദ്ധന്മാര്‍ക്കൊപ്പമായിരിക്കും തന്‍റെ ജീവിതം.

തന്നെ ഉയരങ്ങളിലെത്തിച്ച ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തെറ്റ്. അവരുടെ ജീവിതം മെച്ചപ്പെടുത്തണമെന്ന് താന്‍ ആഗ്രഹിക്കാന്‍ പാടില്ലെന്നുണ്ടോയെന്നും രജനി ചോദിച്ചു. സാമൂഹ്യമാധ്യമങ്ങളിലെ വിമര്‍ശനങ്ങളില്‍ വേദനിക്കരുതെന്നും ആരാധകരോട് അദ്ദേഹം ആവശ്യപ്പെട്ടു.

 

OTHER SECTIONS