രാജശേഖര റെഡ്ഡിയായി മമ്മൂട്ടി : യാത്രയുടെ ടീസര്‍ പുറത്ത്

By BINDU PP.09 Jul, 2018

imran-azhar

 

 

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ജീവചരിത്രചിത്രം യാത്രയുടെ ടീസര്‍ ഇറങ്ങി. വൈ.എസ്.ആറിന്റെ ജന്മദിനമായ ശനിയാഴ്ചയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്.മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് യാത്ര. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്‌ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ വൈഎസ്‌ആര്‍ വഹിച്ച പങ്കും മൂന്നു മാസം നീണ്ട അദ്ദേഹത്തിന്റെ പദയാത്രയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.മമ്മൂട്ടി രാജശേഖര റെഡ്ഡിയാകുമ്ബോള്‍ ചിത്രത്തില്‍ സൂര്യയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിലാണ് നിര്‍മ്മാണം. ആറു മാസങ്ങള്‍ കൊണ്ട് ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ആദ്യം തന്നെ ചിത്രം തിയേറ്ററുകളിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.