പെരുമാളിനെ തൊഴാൻ രജനീകാന്തും ഭാര്യയുമെത്തി

By Sooraj Surendran.14 08 2019

imran-azhar

 

 

40 വർഷത്തിലൊരിക്കൽ ദർശനം നൽകുന്ന അത്തി വരദരാജ പെരുമാളിനെ തൊഴാൻ രജനീകാന്തും ഭാര്യയുമെത്തി. ക്ഷേത്രത്തിലെ പ്രധാന സവിശേഷതയാണ് നിൻദ്ര തിരുകോലം ദർശനം. ഇതിനായാണ് രജനീകാന്തും, ഭാര്യയുമെത്തിയത്. കോയമ്പത്തൂരിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് അത്തി വരദരാജ ക്ഷേത്രം. നാലു പതിറ്റാണ്ടിനു ശേഷം 2019 ജൂലൈയിലാണ് വീണ്ടും ആദി വരദാർ ദർശനത്തിനായി ക്ഷേത്രം തുറന്നത്. ക്ഷേത്രം അടയ്ക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ തിരക്ക് പൊതുവെ കുറവായിരുന്ന അർധരാത്രി സമയത്താണ് രജനീകാന്തും, ഭാര്യയും ദർശനത്തിനായെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ തെന്നിന്ത്യൻ താരം തൃഷയും ക്ഷേത്ര ദർശനത്തിനായെത്തിയിരുന്നു.


ലൈക പ്രൊഡക്ഷസിനു വേണ്ടി സംവിധായകൻ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാർ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് രജനീകാന്ത്. ചന്ദ്രമുഖി, കുശേലൻ, ശിവജി എന്നീ ചിത്രങ്ങൾക്കു ശേഷം നയൻതാര രജനീകാന്തിനൊപ്പം നായികയായെത്തുന്ന ചിത്രം കൂടിയാണ് ദർബാർ.

OTHER SECTIONS