മറ്റുള്ളവരെ കെയര്‍ ചെയ്യാത്ത പക്വതയില്ലാത്ത ആളുകളെ താൽപര്യമില്ല; രജിഷ വിജയൻ

By Sooraj Surendran.23 10 2019

imran-azhar

 

 

മറ്റുള്ളവരെ കെയര്‍ ചെയ്യാത്ത പക്വതയില്ലാത്ത ആളുകളെ താൽപര്യമില്ല, പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്‍മാരെയും ഇഷ്ടമല്ല. ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ താരം രജിഷ വിജയൻ. ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ്തുടങ്ങിയ കണ്ടീഷൻസ് തനിക്കില്ലെന്നും രജിഷ പറഞ്ഞു. സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളാണ് തന്റെ മനസ്സില്‍, അത്തരത്തിലൊരാൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും രജിഷ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ മാൻഹോളിനുശേഷം വിധുവിൻസെന്റ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് അപ്പ് ആണ് രജിഷയുടെ പുതു ചിത്രം. നവംബർ ഒന്നിനാണ് ചിത്രം തീയറ്ററുകളിലെത്തുക. ചിത്രം ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത കഥാപാത്രത്തെയാണ് നിമിഷ സജയനും രജീഷ വിജയനും അവതരിപ്പിക്കുന്നത്.നർമ്മത്തിന്റെ അകമ്പടിയോടെയാണ് ചിത്രം മുന്നേറുന്നതെങ്കിലും ആനുകാലിക പ്രാധാന്യമുള്ള സംഭവങ്ങളും ചിത്രത്തിൽ പറയുന്നു.

 

OTHER SECTIONS