സൂപ്പർ താരങ്ങളുമായി മല്ലിടാൻ രജിഷയുടെ ഫൈനൽസ് ഓണത്തിനെത്തും

By Sooraj Surendran .12 07 2019

imran-azhar

 

 

ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജീഷ വിജയൻ നായികയായെത്തുന്ന ചിത്രമാണ് ഫൈനൽസ്. മുൻനിര താരങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഓണത്തിനാണ് ചിത്രം റിലീസ് ചെയ്യുക. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, നിവിൻ പോളി നയൻ‌താര ചിത്രം ലവ് ആക്ഷൻ ഡ്രാമ, തുടങ്ങിയ ചിത്രങ്ങൾക്കൊപ്പമാണ് രജിഷ വിജയൻ ഫൈനൽസുമായി എത്തുക. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. നടി മുത്തുമണിയുടെ ഭർത്താവ് പി.ആർ. അരുൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു അടാർ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ഹിറ്റായ പ്രിയ വാര്യർ ചിത്രത്തിൽ ഗാനമാലപിക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുന്ന പെൺകുട്ടിയായാണ് രജിഷ ഫൈനൽസിൽ എത്തുന്നത്. കൈലാസ് മേനോനാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഷൂട്ടിങ്ങിനിടെ രജിഷക്ക് അപകടം സംഭവിച്ചിരുന്നു. തുടർന്ന് മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷമാണ് ചിത്രീകരണം പുനരാരംഭിച്ചത്.

OTHER SECTIONS