രാഷ്മികയെ ആരും കുറ്റപ്പെടുത്തേണ്ട , എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ അറിയും: രക്ഷിത് ഷെട്ടി

By BINDU PP.15 Sep, 2018

imran-azhar

 

 

ഹൈദരാബാദ്: ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മൊത്തം താരസുന്ദരിയായി രാഷ്മിക മന്ദാന മാറി കഴിഞ്ഞു. എന്നാല്‍ ഇതിനിടെയായിരുന്നു ഒരു വര്‍ഷം മുമ്പ് നിശ്ചയിച്ചുറപ്പിച്ച നടന്‍ രക്ഷിത് ഷെട്ടിയുമായിട്ടുള്ള രാഷ്മിക മന്ദാനയുടെ വിവാഹം ഒഴിവാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്.കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഈ തീരുമാനം എടുത്തതെന്നും അതിനെ പതിയെ അതിജീവിച്ചു വരികയാണെന്നും രാഷ്മികയുടെ അമ്മ സുമന്‍ പറഞ്ഞിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് രാഷ്മികയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്നത്.

 


ഇപ്പോഴിതാ തന്നെ ഉപേക്ഷിച്ചതിന് നടിയെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്ന് രക്ഷിത് രംഗത്ത് വന്നിരിക്കുന്നു. നിങ്ങള്‍ക്കെല്ലാര്‍ക്കും രശ്മികയെ കുറിച്ച് അഭിപ്രായങ്ങള്‍ കാണും. അതിന് ഞാനാരെയും കുറ്റപ്പെടുത്തുന്നില്ല. രശ്മികയെ എനിക്ക് കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് അറിയാം, നിങ്ങളേക്കാളും കൂടുതലറിയാം. ഇതിനു പിറകില്‍ നിരവധി കാരണങ്ങളുണ്ട്. ദയവായി അവളെ ജഡ്ജ് ചെയ്യുന്നത് നിര്‍ത്തൂ. രശ്മികയെ സമാധാനത്തില്‍ വിടൂ, വളരെ പെട്ടെന്ന് തന്നെ എല്ലാം പരിസമാപ്തിയിലെത്തും. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്ന് നിങ്ങളറിയുംരക്ഷിത് പറഞ്ഞു.

OTHER SECTIONS