വൈറലായി രംഭയുടെ വളകാപ്പ് ചടങ്ങ് !

By Bindu PP .15 Aug, 2018

imran-azhar

 

 

 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രംഭ. സര്‍ഗം,ചമ്ബക്കുളം തച്ചന്‍ എന്നീ സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടി പിന്നിട് തമിഴിലേക്ക് ചേക്കേറുകയായിരുന്നു. പിന്നീട് തമിഴ് സിനിമാ ലോകത്ത് മുന്‍നിര നായികാ പദവിയിലേക്ക് എത്തിയ താരം വിവാഹ ശേഷം സിനിമാ ലോകത്തുനിന്ന് മാറി നില്‍ക്കുകയാണ്.ഇപ്പോള്‍ നിറവയറുമായി നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. രംഭയും ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാഥനും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.സീമന്ത ചടങ്ങിനിടെ നിറവയറുമായി നൃത്തം ചെയ്യുന്ന രംഭയുടെ ദൃശ്യങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചത്. ആഘോഷങ്ങളില്‍ മക്കളായ ലാവണ്യയും സാഷയും ഒപ്പമുണ്ട്. ഭര്‍ത്താവിനോടൊപ്പം ടൊറന്റോയില്‍ സ്ഥിരതാമസമാണ് രംഭ.

 

ഇതിനിടെ ഈ വര്‍ഷമാദ്യം രംഭ വിവാഹമോചിതയാകാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ വന്നിരുന്നു. കോടതിയില്‍ കേസ് നല്‍കിയെന്നും മക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രശ്നമുണ്ടായെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകളുടെയെല്ലാം വായടപ്പിച്ച്‌ രംഭ വന്നത് താന്‍ ഗര്‍ഭിണിയാണെന്നറിയിച്ചാണ്. താനും ഭര്‍ത്താവ് ഇന്ദ്രനും മൂത്ത രണ്ടു പെണ്‍മക്കളും മൂന്നാമത്തെ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്ന് രംഭ അറിയിച്ചു.

 

ഇതോടെ വിവാഹമോചനവുമായി ബന്ധപ്പെട്ടുണ്ടായ ഗോസിപ്പുകള്‍ക്ക് അവസാനമായി.ഇപ്പോള്‍ തന്റെ ബേബി ഷവറിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി രംഭ പങ്കുവെച്ചു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെയും അമ്മയുടേയും ഉന്നമനത്തിനായി 240-ാം ദിവസം (7 മാസം) നടത്തുന്ന ചടങ്ങാണിത്.സീമന്തം, വളകാപ്പ് എന്നും ഒരോ സ്ഥലങ്ങളില്‍ ഈ ചടങ്ങിനെ പറയുന്നു. ചടങ്ങിന് ഏറെ സന്തോഷവതിയായി നൃത്തം ചെയ്യുന്നതും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം നില്‍ക്കുന്നതുമായ മനോഹര ചിത്രങ്ങള്‍ രംഭ പങ്കുവെച്ചിട്ടുണ്ട്. 

OTHER SECTIONS