റംസിയുടെ ആത്മഹത്യ; ലക്ഷ്മി പ്രമോദിന് മുൻ‌കൂർ ജാമ്യം

By online desk .28 09 2020

imran-azhar

 

കൊല്ലം: കൊട്ടിയത്ത് വിവാഹത്തിൽ നിന്നും പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ സീരിയല്‍ നടി ലക്ഷമി പ്രമോദിന് കോടതി മുന്‍കൂ‍ര്‍ ജാമ്യം അനുവദിച്ചു . കൊട്ടിയം സ്വദേശി റംസിയുടെ ആത്മഹത്യയിലാണ് പ്രതിശ്രുതവരന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിന് കൊല്ലം സെഷന്‍സ് കോടതി മുന്‍കൂ‍ര്‍ ജാമ്യം അനുവദിച്ചത്. ഒക്ടോബ‍ര്‍ ആറ് വരെ ലക്ഷ്മി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്.

നടിക്കെതിരെ തെളിവുകള്‍ ഒന്നുതന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു കോടതി മുന്നാകെ പ്രോസിക്യൂഷന്‍റെ വാദം. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ഫോണ്‍ ഇപ്പഴും സൈബര്‍സെല്ലിന്‍റെ കയ്യിലാണുള്ളത്. അവരുടെ കയ്യില്‍ നിന്ന് ഇനിയും നിയമപരമായ ഒരു മറുപടി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.സ്ഥാന ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

OTHER SECTIONS