രാജിവെച്ച ശേഷം ചിലര്‍ അടിച്ചമര്‍ത്തുന്നു, അവസരങ്ങള്‍ ഓരോന്നും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു :തുറന്ന് പറഞ്ഞ് രമ്യാ നമ്ബീശന്‍

By Bindu PP .03 Aug, 2018

imran-azhar

 

 


അമ്മയിൽ നിന്ന് രാജിവെച്ച നടിക്ക് സിനിമ മേഖലയിൽ അടിച്ചമർത്തൽ അനുഭവപ്പെടുന്നുവെന്ന ആരോപണവുമായി നടി രംഗത്ത്. അമ്മയിൽ നിന്ന് നാല് നടിമാർ രാജിവെച്ചത് ഏറെ വാർത്ത സൃഷ്ടിച്ചിരുന്നു.താര സംഘടനയിലേക്ക് നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുക്കുമെന്ന അമ്മയുടെ തീരുമാനത്തെ പ്രതിഷേധിച്ചായിരുന്നു നാല് നടിമാർ രാജിവെച്ചത്. എന്നാൽ നാല് പേരിലൊരാളായ രമ്യാ നമ്ബീശന്‍ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ്. രാജിവെച്ച ശേഷം ചിലര്‍ തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് രമ്യാ പറഞ്ഞു. സിനിമയിലെ തന്റെ അവസരങ്ങള്‍ ഓരോന്നും ഇല്ലാതാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും രമ്യാ നമ്ബീശന്‍ ആരോപിച്ചു.സിനിമാ മേഖലയില്‍ തങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും, അത് പരിഹരിക്കണമെന്നും, തങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടെന്ന് ഓരോ വേദിയിലും പറയേണ്ട ഗതികേടാണെന്നും രമ്യാ നമ്ബീശന്‍ പറഞ്ഞു.

 

സിനിമയിലെ വനിതാക്കൂട്ടായ്മയായ ഡബ്ല്യൂസിസി പുരുഷന്മാര്‍ക്ക് എതിരായ സംഘടനയല്ലെന്നും, ഡബ്ല്യൂസിസി ആര്‍ക്കും എതിരെയുള്ള സംഘടനയാവരുതെന്ന് ആഗ്രഹിച്ചിരുന്നെന്നും, എന്നാല്‍ അനുകൂലമായ നിലപാടല്ല പലരില്‍ നിന്നുമുണ്ടായതെന്നും, നിരുത്തരവാദപരമായ സമീപനം ഉണ്ടായപ്പോഴാണ് അമ്മയില്‍ നിന്ന് രാജിവച്ചതെന്നും രമ്യ ചൂണ്ടിക്കാട്ടി.നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു രമ്യ നമ്ബീശന്‍ ഉള്‍പ്പെടെ നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജി വെച്ചത്.നടിമാരായ ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് സംഘടന വിട്ട മറ്റു മൂന്ന് നടിമാര്‍.