'വിവാഹകാര്യം പറഞ്ഞപ്പോൾ ആദ്യം മിഹീകയ്ക്ക് ഷോക്കായിരുന്നു'; മനസ് തുറന്ന് റാണ ദ​ഗുബാട്ടി

By Online Desk.23 05 2020

imran-azhar

 

 

തെന്നിന്ത്യൻ താരം റാണ ദഗുബാട്ടി വിവാഹിതനാകുന്നു എന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മിഹീക ബജാജ് എന്ന സുന്ദരിയുമായാണ് റാണയുടെ വിവാഹം നടക്കാനിരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള റോക്ക ചടങ്ങുകൾ കഴിഞ്ഞ ദിവസമാണ് നടന്നത്. ഇപ്പോഴിതാ തന്റെ പ്രണയബന്ധത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. റാണ ദഗുബാട്ടിയുടെ വാക്കുകൾ:


"അപ്രതീക്ഷിതമായാണ് മിഹീകയെ പരിചയപ്പെടുന്നത്, ആദ്യ കാഴ്ച്ചയിൽ തന്നെ മിഹീകയോട് വല്ലാതെ അടുത്തു. തന്റെ മനസിലെ ഇഷ്ടം തുറന്നുപറഞ്ഞപ്പോൾ മിഹീക ഷോക്കായിരുന്നു, പിന്നീടാണ് അവളുടെ സന്തോഷം പുറത്തുവന്നത്. മിഹീകയുടെ വീട്ടുകാരുടെ അവസ്ഥയും ഇത് തന്നെയായിരുന്നുവെന്നും റാണ പറയുന്നു. വ്യവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസെെനറുമായ ബണ്ടി ബജാജിന്റെയും മകളാണ് മിഹീക. ഇന്റീരിയർ ഡിസെെനിൽ ബിരുദം നേടിയിട്ടുണ്ട്. അവളായിരുന്നു എനിക്ക് ചേർന്ന പെൺകുട്ടി അതെനിക്ക് വാക്കുകളിലൂടെ പറയാനാവില്ലെന്നും റാണ പറഞ്ഞു"

 

OTHER SECTIONS