ഇനി റാണ ഇല്ല... അമ്പരന്ന് ആരാധകർ

By santhisenanhs.10 08 2022

imran-azhar

 

തെന്നിന്ത്യൻ നായകൻ റാണാ ദഗ്ഗുബട്ടി സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

 

ഓഗസ്റ്റ് 5നാണ് സോഷ്യല്‍ മീഡിയ വിടാന്‍ പോകുകയാണെന്ന് വിവരം റാണ ആരാധകരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തിരിക്കുന്നത്.

 

എന്നാല്‍ എന്താണ് ഇതിന് കാരണമെന്ന് റാണ വ്യക്തമാക്കിയിട്ടില്ല. വര്‍ക്ക് ഇന്‍ പ്രോഗ്രസ് എന്ന തലക്കെട്ടോടെയുള്ള ചിത്രം പങ്കുവെച്ചാണ് റാണ തന്റെ തീരുമാനം അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് അവധി എടുക്കുകയാണെന്നും കൂടുതല്‍ മികവോടെയും കരുത്തോടെയും വെള്ളിത്തിരയില്‍ കാണാമെന്നും ട്വീറ്റിലുണ്ട്.

OTHER SECTIONS