രണ്‍ബീര്‍ കപൂര്‍ ആലിയ ബട്ട് വിവാഹം ഡിസംബറില്‍

By online desk .08 02 2020

imran-azhar

 


സിനിമാ ലോകം കാത്തിരുന്ന താരവിവാഹം ഡിസംബറില്‍. ബോളിവുഡ് താരങ്ങളും പ്രേക്ഷകരുടെ പ്രിയ ജോഡികളുമായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഡിസംബറില്‍ വിവാഹിതരാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്.

ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന 'ബ്രഹ്മാസ്ത്ര' ഡിസംബര്‍ നാലിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിന് ശേഷമാണ് വിവാഹം എന്നറിയുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞത്രേ. കുടുംബാംഗങ്ങളെ വിവാഹ തിയതി അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ആലിയയുടെ പിതാവ് മഹേഷ് ഭട്ടും മുന്‍പ് സ്ഥിരീകരിച്ചിരുന്നു.

OTHER SECTIONS