കപില്‍ ദേവിന്റേതല്ല, ഇത് രണ്‍വീറിന്റെ നടരാജ് ഷോട്ട്

By online desk.12 11 2019

imran-azhar

 

രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്റെ വേഷത്തിലെത്തുന്ന '83' ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിൽ രണ്‍വീറിന് കപിലുമായുള്ള സാമ്യം നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. 1983 ല്‍ ഇന്ത്യ ലോകകപ്പ് നേടിയ കഥ പറയുന്ന ചിത്രത്തിലെ ഒരു ഷോട്ടാണ് ആരാധകര്‍ക്കിടയിലെ പുതിയ സംസാരം.

 

കപില്‍ ദേവിന്റേതായി അറിയപ്പെട്ട ഒരു ഷോട്ടാണത്. 'നടരാജ്' എന്ന പേരില്‍ അറിയപ്പെട്ട കപില്‍ദേവിന്റെ സിഗ്‌നേച്ചര്‍ ഷോട്ടിലാണ് പോസ്റ്ററില്‍ രണ്‍വീര്‍ എത്തുന്നത്. ഒറ്റക്കാലില്‍ കറങ്ങി തിരിഞ്ഞുള്ള കപിലിന്റെ മാസ്റ്റര്‍പീസ് ഷോട്ടാണ് രണ്‍വീര്‍ പങ്കുവച്ചത്.നടരാജമുദ്രയ്ക്ക് സമാനമായ നില്‍പ്പിലുള്ള ഫോട്ടോയ്‌ക്കൊപ്പം കപിലിന്റെ ചിത്രവും ചേര്‍ത്ത് വച്ച് പ്രശംസിക്കുകയാണ് ആരാധകരും സിനിമാ ലോകവും. '83 ലോകകപ്പിലുള്‍പ്പെടെ കപില്‍ കളിച്ചിട്ടുള്ള പ്രത്യേകതരം പുള്‍ഷോട്ടാണ് നടരാജ് ഷോട്ടെന്ന് പിന്നീട് അറിയപ്പെട്ടത്. പലപ്പോഴും കപില്‍ സ്റ്റേഡിയത്തിന് മുകളിലൂടെ പന്ത് പായിച്ചിട്ടുള്ള ഷോട്ടാണിത്. പുറത്തെത്തിയ ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ കപില്‍ദേവ് എന്ന് തോന്നിപ്പിക്കുന്ന ലുക്കിലാണ് രണ്‍വീര്‍ സിംഗ്. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

OTHER SECTIONS