ഛപാക് പ്രേക്ഷകർക്ക് ധൈര്യവും പ്രതീക്ഷയും നൽകുന്നത്; ദീപികയെ അഭിനന്ദിച്ചു രൺവീർ സിങ്

By online desk .10 01 2020

imran-azhar

 

ദീപിക പദുകോണിൻറെ ഏറ്റവും പുതിയ ചിത്രമായ ‘ഛപാക്’ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഛപാക്. തീയറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ദീപികയുടെ ചിത്രത്തിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ചിത്രത്തിലെ ദീപികയുടെ അഭിനയത്തെ കുറിച്ചു നടനും ദീപികയുടെ ജീവിത പങ്കാളിയുമായ രൺവീർ സിങ് ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

 

വ്യാഴാഴ്ച്ച മുംബൈയിൽ ചിത്രത്തിന്റെ പ്രിവ്യൂ നടന്നിരുന്നു. ചിത്രത്തിലെ ദീപികയുടെ പ്രകടനം തന്നെ ഏറെ സ്പർശിച്ചു എന്നാണ് രൺവീറിന്റെ പോസ്റ്റ്. ദീപികയെ കുറിച്ച് താൻ ഏറെ അഭിമാനിക്കുന്നുവെന്നും പ്രിയപ്പെട്ടവളെ ഒരുപാട് സ്നേഹിക്കുന്നു എന്നും രൺവീർ കുറിപ്പിൽ പറയുന്നുണ്ട്. ചിത്രം പ്രേക്ഷകർക്ക് ധൈര്യവും പ്രതീക്ഷയും നൽകുന്നതാണെന്ന് ചിത്രത്തിന്റെ സംവിധായികയായ മേഘ്ന ഗുൽസാറിനോട് രൺവീർ പറഞ്ഞു.

 


ഛപാക്കിനെ’ ഒരു ‘vanity project’ ആയി ദീപിക കണ്ടിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാവില്ലായിരുന്നുവെന്നും അവരുടെ ശക്തവും ഇരുത്തംവന്നതുമായ പ്രകടനമാണ് ‘ഛപാക്കിനെ’ ഉയരത്തില്‍ നിര്‍ത്തുന്നതെന്നും തൊലി കരിഞ്ഞതും, ഒരു ചെവിയും നാസാദ്വാരങ്ങളും നഷ്ടപ്പെട്ടതുമല്ല ചിത്രത്തിന്റെ ഫോക്കസ്; മറിച്ച് ആ സാഹചര്യങ്ങള്‍ ഉളവാക്കുന്ന വേദന, അമര്‍ഷം, സമരസപ്പെടല്‍, ഏറ്റവും ഒടുവില്‍ ഉണ്ടാകുന്ന നിശ്ചയദാര്‍ഢ്യം ഇതിന്റെ ഒക്കെ നേര്‍ക്കാഴ്ചയാണെന്നും രൺവീർ പറയുന്നു.

 

View this post on Instagram

Meghna, your film gives the audience hope and courage. It shows you the best and worst of humanity in a kaleidoscopic cinematic spectrum. It elucidates a subject that we’ve only ever heard of but never really fully understood. It offers a definitive and insightful deep-dive into the horrific gamut of acid violence. The story shakes you to your core and then lifts you heroically until your emotions soar. Talvar, Raazi and now Chhapaak..may I say “Bravo!” And “Encore!” ❤️ My baby. I’ve witnessed you toil relentlessly to create this special piece of work. You’ve been an engine behind the project, and are the soul of the film. This is the most important instalment in your body of work. You laboured with such honesty in intent and action. You dug deep and fought through your challenges, faced your fears, overcame your struggles and today you and your team stand triumphant as the creators of one of the films of our times. Your performance is way more than everything I thought it could and would be. It’s moved me, stirred me and stayed with me. You blended strength with vulnerability and lent dignity to an immensely complex portrayal in such a fine manner that I’m simply awestruck at your craft. Its staggering and astonishing what you’ve achieved with Malti. A glowing gem in your repertoire. I love you baby. I’ve never been more proud of you. @deepikapadukone #chhapaak

A post shared by Ranveer Singh (@ranveersingh) on

 

വിവാഹ അഭ്യർത്ഥന നിരസിച്ചു എന്ന കാരണത്താലാണ് ലക്ഷ്മി അഗർവാളിനു നേരെ ആസിഡ് ആക്രമണം ഉണ്ടായത്. തന്നെ കണ്ടു പേടിച്ചവർക്കും സമൂഹത്തിൽ ഒറ്റപ്പെടുത്തിയവരുടെ മുന്നിലും ആസിഡ് ആക്രമണത്തിന് ഇരയായ മറ്റു പെൺകുട്ടികളേയും ചേർത്ത് പിടിച്ചു ലക്ഷ്മി ജീവിതത്തിൽ വിജയിച്ചു കാണിച്ചു.

 

OTHER SECTIONS