പതിനെട്ടു വയസ്സിനു ശേഷം ജീവിതം ഒരു മാരത്തോൺ പോലെ ആയിരുന്നു... ഇങ്ങനെ ഒന്ന് ആദ്യമായി മനസ്സ് തുറന്ന് രശ്‌മിക

By online desk .31 05 2020

imran-azhar

 

രാജ്യത്ത് കോവിഡ് തുടർന്നുണ്ടായ ലോക്ക് ഡൗണിൽ സിനിമ ഷൂട്ടിങ്ങും അനുബന്ധ പ്രവർത്തനങ്ങളും നിലച്ചതോടെ വീടുകളിൽ തന്നെ കഴിഞ്ഞുകൂടുകയാണ് താരങ്ങൾ . എന്നാൽ പലരും ഈ അടച്ചിടൽ കുടുംബത്തോടപ്പം ആഘോഷിക്കുന്നുമുണ്ട് . ഈ സമയത്ത് അവർ പലതരത്തിലുള്ള പോസ്റ്റുകളും വീഡിയോകളുമായും അവർ നമുക്ക് മുന്പിലെത്താറുണ്ട് . അത്തരമൊരു പോസ്റ്റുമായാണ് തെലുങ്ക് സിനിമ താരം രശ്‌മിക മന്ദാന എത്തിയിരിക്കുന്നത് . തന്റെ ഇൻസ്റാഗ്രാമിലൂടെ ആണ് താരം വിശേഷം പങ്കുവെച്ചിരിക്കുന്നത്. തന്റെ പതിനെട്ടാം വയസിൽ ആരംഭിച്ച മരത്തണിനെ കുറിച്ചാണ് താരം എഴുതിയിരിക്കുന്നത്.ഇത്രയും കാലം തുടർച്ചയായി ഇതുവരെ വീട്ടിൽ താമസിച്ചിട്ടില്ല എന്നും താരം പറയുന്നു,കൂടാതെ കുടുംബാങ്ങങ്ങൾ എല്ലാ കാര്യത്തിലും തന്റെ കൂടെ ഉണ്ടായിരുന്നെന്നും രശ്‌മിക വ്യക്തമാക്കി


'പതിനെട്ട് വയസിനു ശേഷം ജീവിതം ഒരു മാരത്തോണ്‍ പോലെയായിരുന്നു. ഒരിക്കലും അവസാനിക്കാത്ത പോലെ ഒന്ന്. അവസാന വര എത്തിയെന്ന് ആലോചിക്കുമ്പോഴേക്കും വീട്ടും ഓട്ടം തുടങ്ങേണ്ടിവരും. ഞാൻ പരാതി പറയുകയല്ല, ഇത് തന്നെയായിരുന്നു എനിക്ക് വേണ്ടിയിരുന്നതും. ഇത്രയും കാലം അടുപ്പിച്ച വീട്ടില്‍ ഞാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്‍കൂള്‍ കാലം മുതല്‍ ഉന്നതവിദ്യാഭ്യാസ കാലഘട്ടം വരെ ഞാൻ ഹോസ്റ്റലിലായിരുന്നു. എന്റെ മതാപിതാക്കള്‍ വളരെ കാര്‍ക്കശ്യക്കാരായതിനാലാകണം ഞാനും ആ കാലത്ത് റിബല്‍ ആയതെന്ന് ചിന്തിക്കാറുണ്ട്.

സിനിമ ചിത്രീകരണം നടക്കുമ്പോള്‍ സെറ്റുകളില്‍ അമ്മയും ഉണ്ടായ ദിവസങ്ങളുണ്ട്. അച്ഛനും ചില സമയങ്ങളില്‍ ഒപ്പം സമയം ചിലവഴിക്കാറുണ്ട്. സഹോദരി എപ്പോഴും അവളുടെ എല്ലാക്കാര്യത്തിലും ഒപ്പം ഉണ്ടാകാൻ ശ്രമിക്കാറുണ്ട്. ഇപ്പോഴത്തെ ലോക്ക് ഡൗണില്‍ രണ്ട് മാസത്തിലധികമാണ് വീട്ടിലുണ്ടായത്.


ജോലിയെക്കുറിച്ച് സംസാരിക്കേണ്ടാത്ത, എന്നെ എല്ലാവരും കെയര്‍ ചെയ്യുന്ന കാലമാണ് അത് എന്നതാണ് പ്രധാനം. എല്ലാത്തിനെയും കൈകാര്യം ചെയ്യാനുള്ള കരുത്ത് അവര്‍ എനിക്ക് തന്നു. എന്റെ സന്തോഷകമായ സ്ഥലമാണ് ഇത്. ഇങ്ങനെ ശാന്തതയോടെയും സന്തോഷത്തോടെയും വീട്ടില്‍ കുറെക്കാലം കഴിയാനാകുമെന്ന് കരുതിയിരുന്നതേയില്ല. കുറെക്കാലത്തെ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി സന്തോഷത്തോടെ കഴിയാൻ പറ്റുമെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്.' - രശ്മിക കുറിച്ചു.

OTHER SECTIONS