കമല്‍ഹാസനും ശ്രീദേവിയും പ്രണയിച്ചിരുന്നോ?

By Web Desk.12 08 2022

imran-azhar

 

 

 

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നായികമാറില്‍ ഒരാളായിരുന്നു അന്തരിച്ച നടി ശ്രീദേവി. ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ഖ്യാതി സ്വന്തമാക്കിയ ശ്രീദേവി തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ താരമാണ്.

 

ശ്രീദേവിയുടെ ഏറ്റവും മികച്ച ഓണ്‍ സ്‌ക്രീന്‍ ജോഡി ആയിരുന്നു ഉലകനായകന്‍ കമല്‍ ഹാസന്‍. പതിനാറു വയതിനിലെ, ഗുരു, വരമയന്‍ നിറം സിവെപ്പ്, മൂണ്‍റാം പിറൈ, വാജി മായം തുടങ്ങിയവ ഇരുവരും ഒരുമിച്ചഭിനയിച്ച ചില ഹിറ്റുകള്‍ മാത്രമാണ്.

 

ശ്രീവേദിയുമായും ശ്രീദേവിയുടെ കുടുംബവുമായും അടുത്ത സൗഹൃദ കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് കമല്‍ ഹാസന്‍. ഭാഗ്യ ജോഡികളും അതെ സമയം അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും അക്കാലത്തു പല ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിരുന്നു.

 

 

തങ്ങളുടെ സൗഹൃദം കണ്ട് നിങ്ങള്‍ക്ക് വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ ചോദിച്ചിരുന്നതായി കമല്‍ ഹാസന്‍ പറയുന്നു.


ശ്രീദേവിയുടെ മരണ ശേഷം കമല്‍ഹാസന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്‍ണ്ട്ര് മുടിച്ചു എന്ന സിനിമയുടെ സെറ്റില്‍ ശ്രീദേവിയുടെ പതിമൂന്നാം വയസ്സിലാണ് കമല്‍ ഹാസന്‍ നടിയെ പരിചയപ്പെടുന്നത്.

 

മകളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട അമ്മയോട് കുടുംബാംഗത്തെ പോലെ കാണുന്ന ഒരാളെ എങ്ങനെ വിവാഹം കഴിക്കുമെന്നാണ് അന്ന് ചോദിച്ചതെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കുന്നു. അക്കാലത്തു തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന കമല്‍ ഹാസന്‍ തന്നെയും ശ്രീദേവിയെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

 

അവള്‍ എന്റെ സഹോദരിയെ പോലെയാണ്. അവളുടെ അമ്മ സ്വന്തം കൈ കൊണ്ട് എനിക്ക് ഭക്ഷണം വാരിത്തന്നിട്ടുണ്ട്. ഞങ്ങളെ പറ്റി അനാരോഗ്യകരമായ ഗോസിപ്പുകളുണ്ടാക്കരുതെന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്. ശ്രീദേവിയുടെ മരണം വരെയും സര്‍ എന്നായിരുന്നു അവര്‍ തന്നെ അഭിസംബോധന ചെയ്തിരുന്നത് എന്ന് കമലഹാസന്‍ പറയുന്നു.

 

 

തെന്നിന്ത്യയില്‍ നിന്നും പിന്നീട് ബോളിവുഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ശ്രീദേവി, 90 കളോടെ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികയായി തീര്‍ന്നു. 2018 ഫെബ്രുവരിയിലാണ് ശ്രീദേവി വിട പറയുന്നത്. ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത് ഡബ്ബില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

വര്‍ഷങ്ങള്‍ക്കിപ്പുറവും ശ്രീദേവിയുടെ മരണകാരണം ദുരൂഹമായി തുടരുകയാണ്.

 

 

 

 

 

OTHER SECTIONS