നീ ഒരു മുസ്ലീം അല്ലേടാ, നായിന്റെ അത്ര ബുദ്ധി ഇല്ലേ മോനേ, കഷ്ടം തന്നെ ! : ദുല്‍ഖറിനെതിരെ വിമര്‍ശനം

By Online Desk .10 01 2019

imran-azhar

 

 

 

വളര്‍ത്തുനായയ്‌ക്കൊപ്പമുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുമായി പങ്കുവച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന് രൂക്ഷവിമര്‍ശനം.ഹണി എന്ന് പേരുള്ള ബോക്‌സര്‍ ഇനത്തില്‍പ്പെട്ട തന്റെ പ്രിയപ്പെട്ട നായക്കൊപ്പമുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖര്‍ പോസ്റ്റ് ചെയ്തത്.ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ദുല്‍ഖറിനെ വിമര്‍ശിച്ച്‌ കമന്റുകളിട്ടിരിക്കുന്നത്. ഇതാദ്യമായല്ല താരം നായയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. 'അറിയാവുന്നവര്‍ക്ക് മനസ്സിലാകും, ഇതെത്ര വലിയ സംഭവമാണൈന്ന്. കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്ബോള്‍ പേടിയായിരുന്നു.


ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ ഇസ്ലാം അനുസരിച്ച് പട്ടി ഹറാമാണെന്ന് അറിയില്ലേ, മണ്ണ് കലക്കിയ വെള്ളത്തില്‍ കുളിക്കണം, നിങ്ങള്‍ ഏഴുവട്ടം കഴുകണം, ഹറാമാണെന്ന കാര്യം ഓര്‍ക്കുന്നതാണ് നല്ലത്, സെലിബ്രിറ്റിയായാലും ആരായാലും മുസ്ലീമാണെന്ന കാര്യം മറക്കരുത് എന്നതുള്‍പ്പെടെ നിരവധി കമന്റുകളാണ് നടന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദുല്‍ഖറിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളേക്കുറിച്ച് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹണിയോടൊപ്പമുള്ള ചിത്രത്തിന് ശേഷം രണ്ട് ഫോട്ടോകള്‍ കൂടി ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയുടെ തട്ടമിടാത്ത ചിത്രം പോസ്റ്റ് ചെയ്തതിനേത്തുടര്‍ന്ന് നടന്‍ ആസിഫ് അലിയും സമാന രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

 

കമന്റുകളില്‍ ചിലത്...

 

മോശമായിപ്പോയി, ഒരു മുസ്ലീം ഒരിക്കലും ഡോഗിനെ തൊടരുത്.

ഇസ്ലാമില്‍ സാധാരണക്കാരനെന്നോ സെലിബ്രിറ്റിയെന്നോ വ്യത്യാസമില്ല. എല്ലാവരും തുല്ല്യരാണ്.

ഏഴ് പ്രാവശ്യം പോയി കുളിച്ചുകള.

ദുല്‍ഖര്‍ ജീവിക്കുന്ന ജീവിതം ഹറാമാണ്. അതു നമുക്ക് അദ്ദേഹത്തോട് പറയാന്‍ കഴിയില്ല, കാരണം ദുല്‍ഖറിന് ഇസ്ലാം അറിയില്ല.

ഡിക്യു ബ്രോ. ഞങ്ങള്‍ താങ്കളെ ബഹുമാനിക്കുന്നു. പക്ഷെ മറ്റ് മുസ്ലീം നടന്‍മാരെ അനുകരിക്കരുത്. ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ്. പക്ഷെ ഈ ചിത്രം പ്രതീക്ഷിച്ചില്ല.

നിങ്ങള്‍ ഒരു മുസ്ലീമാണ്. ഈ ചിത്രത്തിന് ഡിസ് ലൈക്കുകള്‍. നിങ്ങളുടെ കുടുംബവും ഇതുപോലെ പട്ടികളെ തൊടുന്നുണ്ടോ? ഇത് വിചിത്രമാണ്. നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. നിങ്ങള്‍ ഒരു നടനാണ് സമ്മതിച്ചു. പക്ഷെ നിങ്ങള്‍ ജ്ന്മനാ ഒരു മുസ്ലീമാണ്. ഹറാം എപ്പോഴും ഹറാം ആണ്. ഹറാം ഒരിക്കലും ഹലാല്‍ ആവില്ല. ഇത് മനസില്‍ സൂക്ഷിച്ചാല്‍ നല്ലത് ബാബ.

ആരായാലും ഇസ്ലാം നിയമങ്ങള്‍ ഒരേ പോലെ (നടനായാലും).

പട്ടിയെ തൊടരുത് എന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍ അതിന്റെ മൂക്കില്‍ അനേകം അണുക്കളും രോഗകാരികളായ ബാക്ടീരിയകളുമുണ്ട്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മണ്ണിന് പ്രകൃത്യാപരമായി ഈ അണുക്കളെ കൊല്ലാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് പട്ടിയെ തൊടുന്നതിനെ ഇസ്ലാം വിലക്കിയിരിക്കുന്നതും ആരെങ്കിലും തൊട്ടാല്‍ കുളിക്കുകയോ ഒരു തവണ മണ്ണ് ഉള്‍പ്പെടെ ഏഴ് വട്ടം കഴുകുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നതും.

നായിനെ തൊട്ടാല്‍ ഏഴ് വട്ടം കഴുകണം എന്നാണ്.

എ ഡോഗ് അല്‍ ഹറാം

ഇക്കാ. എനിക്ക് കണ്‍ഫ്യൂഷന്‍ ഉണ്ട്. അത് ശരിക്കും വളര്‍ത്തുനായാണോ അതോ പാവയാണോ? ദയവായി മറുപടി തരൂ.

നീ ഒരു മുസ്ലീം അല്ലേടാ. നായിന്റെ അത്ര ബുദ്ധി ഇല്ലേ മോനേ. കഷ്ടം തന്നെ. അതിന് കുറേ പേര്‍ സപ്പോര്‍ട്ട്.

പോയി കുളിക്കടാ..

എന്താണിത്, നിങ്ങളൊരു മുസ്ലീം അല്ലേ?

നിങ്ങള്‍ ഏഴ് വട്ടം കഴുകണം

ഇസ്ലാം മതത്തില്‍ രണ്ടിലധികം മദ്ഹബുകള്‍ (ധാര) ഉണ്ട് അതില്‍ ചില മദ്ഹബുകളില്‍ അവര്‍ക്ക് നായയെ തൊട്ടാല്‍ 7 പ്രാവശ്യം ഒന്നും മണ്ണില്‍ കഴുകേണ്ടത് ഇല്ല.

എല്ലാവര്‍ക്കും ഇത് എന്തുപറ്റി. പട്ടിയെ തൊട്ടാല്‍ ഏ ഴുവട്ടം കുളിച്ചാല്‍ പോരേ?. എനിക്കും പട്ടികളെ ഇഷ്ടമാണ് പക്ഷെ സമൂഹവും മതവും അതിന് അനുവദിക്കുന്നില്ല.