മൈത്രി മൂവീ മേക്കേഴ്‌സിന്റെ അടുത്ത ചിത്രം പൃഥ്വിരാജിനൊപ്പം ?

By santhisenanhs.28 06 2022

imran-azhar

 

തെന്നിന്ത്യൻ സിനിമയിൽ നിരവധി സൂപ്പർഹിറ്റുകൾ നിർമ്മിച്ച പ്രൊഡക്ഷൻ കമ്പനിയാണ് മൈത്രി മൂവീ മേക്കേഴ്‌സ്. ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പം മൈത്രി മൂവീ മേക്കേഴ്‌സ് സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

 

സിനിമയെക്കുറിച്ച് മൈത്രി മൂവി മേക്കേഴ്‌സിൽ നിന്നും ഔദ്യോഗിക അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല. എന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

 

അതേസമയം താൻ ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. എനിക്ക് ഇതിനകം തന്നെ ചില തെന്നിന്ത്യൻ നിർമ്മാതാക്കൾ ഒരു സിനിമ നൽകിയിട്ടുണ്ട്, അതിൽ എനിക്ക് ഏറെ സന്തോഷവുമുണ്ട്. പക്ഷെ അഭിനയിക്കുന്നതിനു പുറമേ ഒരു തെലുങ്ക് സിനിമ ഞാൻ ഉടൻ സംവിധാനം ചെയ്തേക്കും.

 

പൃഥ്വിരാജ് പറഞ്ഞു. ലൂസിഫർ എന്ന ചിത്രത്തിലെ സംവിധാനത്തിലൂടെയും, ജന ഗണ മനയിലെ അഭിനയത്തിനും തെന്നിന്ത്യയിൽ പ്രിത്വിരാജിന് നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ട് തന്നെ പുതിയ ചിത്രം കടുവ തെലുങ്ക് ഭാഷയിൽ ഡബ്ബ് ചെയ്തു പുറത്തിറക്കുനന്തിനെ കുറിച്ചും താരം പറഞ്ഞു.

 

പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ സലാറിൽ പൃഥ്വിരാജ് സുകുമാരനെ ഒരു സുപ്രധാന വേഷത്തിനായി പരിഗണിക്കുന്നു എന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരുന്നു. പ്രഭാസ് നായകനാകുന്ന ഒരു സിനിമയുടെ ഭാഗമാകാൻ തനിക്ക് ശരിക്കും ഇഷ്ടമാണെന്നും തന്റെയും പ്രഭാസിന്റെയും ഷൂട്ടിംഗ് ഷെഡ്യൂളുകൾ പരിശോധിച്ച ശേഷം ഔദ്യോഗിക സ്ഥിരീകരണം ഉടൻ പ്രഖ്യാപിക്കുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

OTHER SECTIONS