അല്ലു അർജുൻ ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയാകാൻ പ്രിയാമണി..?

By santhisenanhs.03 08 2022

imran-azhar

 

അല്ലു അർജുൻ നായകനാവുന്ന പുഷ്പ 2വിൽ പ്രിയാമണി അഭിനയിക്കുന്നു എന്ന് റിപ്പോർട്ട്. ചിത്രത്തിൽ വിജയ് സേതുപതി നിർണായക വേഷത്തിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നടന്റെ ഭാര്യയുടെ വേഷത്തിലാകും പ്രിയാമണി എത്തുക എന്ന സൂചനകളുണ്ട്.

 

അതേസമയം സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. തെലുങ്ക് സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ വരാനിരുന്ന പല സിനിമകളുടെയും ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. ഇന്‍ഡസ്ട്രിയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സമരം ഈ മാസത്തോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അങ്ങനെയെങ്കില്‍ അവസാനവാരം ചിത്രീകരണം ആരംഭിക്കുമെന്നും നിർമ്മാതാവ് വൈ രവി ശങ്കർ വ്യക്തമാക്കി.

 

2021ലാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ: ദി റൈസ് റിലീസായത്. ചിത്രം പാന്‍ ഇന്ത്യ തലത്തില്‍ ഒരു വലിയ ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. അല്ലു അവതരിപ്പിച്ച പുഷ്പ രാജും ഫഹദ് ഫാസില്‍ അവതരിപ്പിച്ച എസ്പി ഭന്‍വര്‍ സിംഗ് ഷെഖാവത്തും തമ്മിലുള്ള വരാനിരിക്കുന്ന യുദ്ധത്തെ പരാമര്‍ശിച്ചാണ് ആദ്യ ഭാഗം അവസാനിച്ചത്. ഇതിന് ശേഷമുള്ള സംഭവങ്ങളായിരിക്കും രണ്ടാം ഭാഗം സംസാരിക്കുക.

OTHER SECTIONS