'നല്ല നിലാവുള്ള രാത്രി', ഒരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'. ഒരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറായി ഒരുക്കിട്ടുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മര്‍ഫി ദേവസ്സിയാണ്.

author-image
Lekshmi
New Update
'നല്ല നിലാവുള്ള രാത്രി', ഒരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'. ഒരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറായി ഒരുക്കിട്ടുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മര്‍ഫി ദേവസ്സിയാണ്. ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോളേജ് കാലത്ത് സുഹൃത്തുക്കളായിരുന്ന ഒരുകൂട്ടം പേര്‍ വളരെക്കാലത്തിന് ശേഷം ഷിമോഗയിലെ ഒരു പഴയ ബ്രിട്ടീഷ് ബംഗ്ലാവില്‍ ഒന്നിക്കുകയും, ആ രാത്രി ആ ബംഗ്ലാവില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളുമായി ചിത്രത്തിന്റെ കഥ തന്തു. ഷിമോഗയില്‍ ഡൊമനിക്ക്, രാജീവ്, പീറ്റര്‍, ജോഷി എന്നീ ഫാം നടത്തിപ്പുകാരായ ഫ്രണ്ട്‌സ് കുര്യന്‍ എന്ന പഴയകാല സുഹൃത്തിനെ കണ്ടുമുട്ടുന്നു. തന്റെ കയ്യിലുള്ള ഷിമോഗയിലെ തോട്ടവും ബംഗ്ലാവും വിറ്റ് സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് കുര്യന്‍.

അതിനാല്‍ തന്നെ ഈ സുഹൃത്തുക്കളെ ഷിമോഹയില്‍ എത്തിക്കാനും, സ്ഥലം വില്‍ക്കാനും കുര്യന്‍ ശ്രമിക്കുന്നു. അതിനിടയില്‍ അപ്രതീക്ഷിത അതിഥിയായി ഇരുമ്പന്‍ എന്ന ഇവരുടെ പഴയ കോളേജ് സഹപാഠിയും കയറിവരുന്നു. വളരെ സങ്കീര്‍ണ്ണതയിലേക്കും എന്നാല്‍ പ്രേക്ഷകന് ഇഷ്ടപ്പെടുന്ന രീതിയിലേക്കുമാണ് കഥ വികസിക്കുന്നത്.

സംവിധായകന്‍ മര്‍ഫി ദേവസ്സിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് മേഖലകളെ പറയുമ്പോള്‍ സംഘടന രംഗങ്ങള്‍ മനോഹരമായി തന്നെ ഒരുക്കിയിട്ടുണ്ട്. ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത് രാജശേഖരനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രാത്രിയും കാടും ഹൈറൈഞ്ചിന്റെ മനോഹരീതയും മികച്ച അനുഭവം തന്നെയാണ് നല്‍കുന്നത്.

മലയാളത്തില്‍ പ്രേക്ഷകന് ആസ്വദിക്കാന്‍ കഴിയുന്ന കാലത്തിന്റെയും ഒരു വിദേശ ചിത്രമെന്ന് തോന്നും രീതിയില്‍ ചേരുവകള്‍ ചേര്‍ത്ത നല്ല ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

movie review thriller