സുശാന്തിന്റെ മരണത്തിനു പിന്നില്‍ മയക്കു മരുന്ന് മാഫിയ; റിയ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു

By online desk .27 08 2020

imran-azhar

 

 

ന്യൂഡല്‍ഹി: നടന്‍ സുശാന്തിന്റെ മരണവുമായി മയക്കുമരുന്ന് സംഘത്തിന് ബന്ധമുണ്ടെന്ന സുചന പുറത്തു വന്നതിനെ തുടര്‍ന്ന് നാര്‍കോട്ടിക്‌സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു . നടി റിയ ചക്രബര്‍ത്തി സഹോദരന്‍ ഷോയിക് ചക്രബര്‍ത്തി എന്നിവര്‍ക്കെതിരെയും നാര്‍കോട്ടിക്‌സ് ബ്യൂറോ കേസെടുത്തിട്ടുണ്ട്.ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.എസ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

 

മൂന്ന് അംഗങ്ങളുളള നാര്‍കോട്ടിക്‌സ് ബ്യൂറോ ഡല്‍ഹി ടീം അന്വഷണത്തിന്റെ ഭാഗമായി വെളളിയാഴ്ച മുംബയിലേക്ക് പുറപ്പെടും. റിയ ചക്രബര്‍ത്തിക്കും സഹോദരനുമൊപ്പം നിലവില്‍ ഗോവയില്‍ സജീവമായിരിക്കുന്ന പൂനെ ആസ്ഥാനമാക്കിയുളള മയക്കു മരുന്ന് മാഫിയെ പറ്റിയും അന്വേഷിക്കും. സുശാന്ത് സിംഗിന്റെ മരണവുമായി മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ബന്ധമുണ്ടൊയെന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസാണ് നാര്‍കോട്ടിക്‌സിന് കത്ത് നല്‍കിയത്.

 

OTHER SECTIONS