വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ വിടവാങ്ങി

By sisira.06 07 2021

imran-azhar

 

 

 

ലോസ് ആഞ്ജലീസ്‌: വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ വിടവാങ്ങി. 91 വയസായിരുന്നു.

 

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണംഅദ്ദേഹത്തിന്റെ ഭാര്യ ലോറെൻ ഷ്യൂലർ ആണ് മരണവാർത്ത അറിയിച്ചത്.

 

സൂപ്പർമാൻ എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് റിച്ചാർഡ് ഡോണർ.

 

60കളിൽ ടെലിവിഷൻ ഷോകളിലൂടെയാണ് റിച്ചാർഡ് ഡോണർ സംവിധാന രംഗത്തെത്തുന്നത്. 1961ൽ പുറത്തിറങ്ങിയ എക്സ്- 15 എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം.

 

1976ൽ പുറത്തിറങ്ങിയ ദ ഒമെൻ എന്ന ചിത്രമാണ് റിച്ചാർഡിന് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. 1978-ൽ സൂപ്പർമാൻ എന്ന സിനിമ സംവിധാനം ചെയ്‍തതോടെ റിച്ചാർഡിന് ആഗോള പ്രശസ്തി ലഭിച്ചു. 2006-ൽ പുറത്തിറങ്ങിയ 16 ബ്ലോക്‌സ് ആണ് അവസാനമായി സംവിധാനം ചെയ്ത സിനിമ.

 

അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ അടക്കം നിരവധി പുരസ്ക്കാരങ്ങൾ റിച്ചാർഡ് ഡോണറിനെ തേടിയെത്തി.

 

OTHER SECTIONS