ഗായിക റിമി ടോമി വിവാഹമോചിതയായി

By online desk.08 05 2019

imran-azhar

 

 

കൊച്ചി:ഗായികയും നടിയുമായ റിമി ടോമി വിവാഹ മോചിതയായി. ഒരുമിച്ചുള്ള ജീവിതം സാദ്ധ്യമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് റോയ്‌സ് കിഴക്കൂടനുമൊത്ത് പരസ്പര സമ്മതപ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹ മോചന ഹര്‍ജിയാണ് എറണാകുളം കുടുംബ കോടതി അനുവദിച്ചത്. ഏപ്രില്‍ 16നാണ് ഇരുവരും സംയുക്ത വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തത്. 2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റോമി ടോമിയുടെ വിവാഹം. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് വരുന്നത്. അഞ്ച് സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ എന്നീ ചിത്രങ്ങളിൽ റിമി ടോമി അഭിനയിച്ചിട്ടുണ്ട്.

OTHER SECTIONS