By santhisenanhs.12 06 2022
ഉർവശിയെ ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാവ് എന്ന് വിളിച്ച് ആർ ജെ ബാലാജി. അഭിനയത്തിന് അപ്പുറം സാങ്കേതിക വശങ്ങളെക്കുറിച്ചും നല്ല അറിവുള്ള വ്യക്തിയാണ് അവർ. തനിക്ക് ഒരു അമ്മയെ പോലെയാണ് ഉർവശി എന്നും അദ്ദേഹം പറഞ്ഞു. വീട്ടിലാ വിശേഷം എന്ന സിനിമയുടെ വാര്‍ത്ത സമ്മേളനത്തിലാണ് ബാലാജി ഇക്കാര്യം പറഞ്ഞത്.
എനിക്ക് ഒരു അമ്മയെ പോലെയാണ് ഉർവശി മാം. കഴിഞ്ഞ 50 വർഷത്തിൽ ഇന്ത്യയിലെ മികച്ച നടി-നടന്മാരുടെ പട്ടിക എടുത്താൽ ഉർവശി മാമിനെ ഞാൻ മുതൽ സ്ഥാനം നൽകും. അത്രയും വലിയ പ്രതിഭയാണ്. സിനിമയെക്കുറിച്ചുള്ള എല്ലാം തന്നെ അറിയാവുന്ന വ്യക്തിയാണ്. സാങ്കേതികപരമായുള്ള കാര്യങ്ങളിലും നല്ല അറിവാണ്.
കമൽ സാർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് താൻ അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും ബുദ്ധിമതിയായ നടിയാണ് എന്ന്. മൂക്കുത്തി അമ്മന്‍ ചെയ്യുന്നതിന് മുൻപ് പലരും എന്നോട് ഉർവശി ടഫ് ആക്ടർ ആണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അത് സത്യമല്ല.
ഒരു കുഞ്ഞിനെ പോലെയാണ് ഉർവശി മാം. ചില ദിവസങ്ങളിൽ ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് ഒന്‍പത് മണിക്ക് ഷൂട്ടുള്ള സമയത്ത് പത്ത് മണിക്ക് വന്നോട്ടേ എന്ന് ചോദിക്കും. സെറ്റിൽ വന്നാൽ വെറും പത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ആ ഷോട്ട് പൂര്‍ത്തിയാക്കും. നടിപ്പിന് രാക്ഷസി എന്നാണ് ഉര്‍വശി മാമിനെ സത്യരാജ് വിളിക്കുന്നത്. ശരിക്കും അവർ ഒരു നടിപ്പ് രാക്ഷസി തന്നെയാണ്.