റൗഡി ബേബിക്ക് പിന്നിൽ ഈ നടൻ !!! മേക്കിങ് വീഡിയോ കാണാം

By ബിന്ദു.02 03 2019

imran-azhar

 

 

യൂട്യുബിലും തെന്നിന്ത്യയിലും , മലയാളത്തിലും ഒരേപോലെ ഹിറ്റായ ഗാനമാണ് റൗഡി ബേബി .മാരി ടൂ എന്ന ചിത്രമിറങ്ങുന്നതിനു മുമ്പെ ഗാനം റെക്കോർഡുകൾ ഭേദിച്ചു. ധനുഷും സായ്പല്ലവിയും കണ്ണഞ്ചിപ്പിക്കുന്ന ഗംഭീര നൃത്തച്ചുവടുകളുമായെത്തി പ്രേക്ഷകരെ ഞെട്ടിച്ച റൗഡി ബേബി എന്ന സൂപ്പര്‍ഹിറ്റ് ഗാനം. ഏറ്റവും കൂടുതല്‍ ആളുകള്‍ യൂട്യൂബില്‍ കണ്ട ദക്ഷിണേന്ത്യന്‍ സിനിമാ ഗാനം എന്ന റെക്കോര്‍ഡാണ് പുറത്തിറങ്ങി ഒന്നര മാസത്തിനകം ഗാനം നേടിയെടുത്തത് .പ്രഭുദേവയുടെ സ്റ്റെപ്പുകള്‍ എക്കാലത്തും സിനിമാപ്രേമികളില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.അദ്ദേഹമാണ് ഈ ഗാനത്തിന്റെ കൊറിയോഗ്രഫര്‍ . ഗാനത്തിന്റെ മേക്കിങ് വീഡിയോ സാമൂഹ്യ മാധ്യ്മകളിൽ ശ്രദ്ധേയമാവുകയാണ്.

 

തകര്‍പ്പന്‍ കൊറിയോഗ്രഫിയും സായ്പല്ലവിയുടെയും ധനുഷിന്റെയും അടിപൊളി ഡാന്‍സും തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ബാലാജി മോഹനാണ് മാരി 2 സംവിധാനം ചെയ്തത്. യുവന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്ന ഗാനം ആദ്യ ഒരു മിനിറ്റ് കേട്ടപ്പോള്‍ത്തന്നെ ഇത് പ്രത്യേകതകളുള്ള ഒന്നാണെന്ന് മനസിലായെന്ന് സംവിധായകന്‍ ബാലാജി മോഹന്‍ വീഡിയോയില്‍ പറയുന്നു. ഒപ്പം പ്രഭുദേവയുടെ കൊറിയോഗ്രഫിയില്‍ ധനുഷ് നൃത്തം ചെയ്യുന്നതിനെക്കുറിച്ചും ആലോചിച്ചെന്നും. പ്രഭുദേവയാണ് നൃത്തസംവിധായകനെന്ന് അറിഞ്ഞപ്പോള്‍ ആദ്യം ഭയമാണ് തോന്നിയതെന്ന് പറയുന്നു സായ് പല്ലവി.

 

OTHER SECTIONS