ഷേഡ്സ് ഓഫ് സാഹോ; സാഹോയുടെ ആദ്യ മേക്കിങ് വീഡിയോ പുറത്ത് !!!

By BINDU PP .23 10 2018

imran-azhar 


പ്രഭാസ് നായകനായി എത്തുന്ന സാഹോയുടെ ചിത്രീകരണ രംഗങ്ങള്‍ അടങ്ങിയ ആദ്യത്തെ വീഡിയോ പുറത്തുവിട്ടു.ഷേഡ്സ് ഓഫ് സാഹോ എന്ന പേരിലാണ് ആദ്യ വീഡിയോ പുറത്തുവിട്ടത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്.താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് വീഡിയോ ആരാധകർ പുറത്തുവിട്ടത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് ചിത്രീകരിക്കുന്ന സിനിമയിൽ 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് സംവിധായകൻ മേക്കിങ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.

 

 

ദി കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് പ്രഭാസ് അഭിനയിക്കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ സിനിമാപ്രേമികള്‍ക്ക് മുന്നിലേക്കെത്തുന്നത്. സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും വേഷമിടുന്നുണ്ട്.150 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് സഹോ. ചിത്രത്തില്‍ നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

OTHER SECTIONS