മക്കളിൽ മമ്മൂട്ടി ഉത്തരവാദിത്തമുള്ളവൻ, മോഹൻലാൽ കുസൃതിക്കാരൻ, ദിലീപ് കൊഞ്ചിച്ച് വഷളാക്കിയ മകൻ; സിനിമയിലെ മക്കളെക്കുറിച്ച് സായ് കുമാർ

By Chithra.04 10 2019

imran-azhar

 

മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും അച്ഛൻ വേഷം ചെയ്‌ത ആളാണ് സായ് കുമാർ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ 'മക്കളെ'ക്കുറിച്ച് വാചാലനാവുകയാണ് സായ് കുമാർ.

 

കൂടെ അഭിനയിച്ച മക്കളിൽ ആരാണ് കേമൻ എന്ന ചോദ്യത്തിനാണ് സായ് കുമാർ രസകരമായ മറുപടി നൽകിയത്. മക്കളിൽ മൂത്തത് മമ്മൂട്ടിയാണ്. അതിന്റെ ഉത്തരവാദിത്തവുമുണ്ട്. തന്നെക്കുറിച്ച് നല്ലതേ പറയു. രണ്ടാമത്തെ മകനാണ് മോഹൻലാൽ. കുസൃതിക്കാരനാണ്. ഇങ്ങോട്ട് വിളിച്ചാൽ കുണുങ്ങിയിട്ടാകും അടുത്തേക്ക് വരിക.

 

മക്കളിൽ പക്വതയുള്ളയാളാണ് സുരേഷ് ഗോപി. കുടുംബത്തോടും മാതാപിതാക്കളോടും വലിയ കരുതലും സ്നേഹവുമാണ്. ഏറ്റവും ഇളയ മകനാണ് ദിലീപ്. അതിനാൽത്തന്നെ കൂടുതൽ കൊഞ്ചിച്ച് വഷളായിട്ടുമുണ്ട്. ദിലീപിന് ഒരു കുഞ്ഞടിയുടെ കുറവുണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും സായ് കുമാർ പറയുന്നു.

OTHER SECTIONS