ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല; മനസ്സ് തുറന്ന് സായ് പല്ലവി !!!

By ബിന്ദു.16 02 2019

imran-azhar

 

 


തെന്നിന്ത്യൻ സുന്ദരി സായി പല്ലവി വിവാഹം കഴിക്കുന്നില്ലേ? ഇല്ലെന്നാണ് താരം പറയുന്നത്. കഴിഞ്ഞദിവസം ട്വിറ്ററിൽ ആരാധകരുമായി സംസാരിക്കുകയായിരുന്നു സായി പല്ലവി. ഞാൻ വിവാഹം കഴിക്കുന്നില്ല. എനിക്ക് എല്ലായ്പ്പോഴും എന്റെ അച്ഛനേയും അമ്മയേയും ശ്രദ്ധിക്കണമെന്നാണ് ആഗ്രഹമെന്നും സായി പറഞ്ഞു. സ്കൂൾ ജീവിതത്തേക്കാൾ തനിക്കേറെ ഇഷ്‌ടം കോളജ് ജീവിതമായിരുന്നുവെന്നും സായി പറഞ്ഞു. ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത മൂന്നു കാര്യങ്ങൾ ജോലി, ഫലങ്ങൾ, അമ്മ എന്നിവയാണ്. ഇഷ്‌ടവേഷം സാരിയാണത്രേ. രസവും ചോറും അപ്പളവുമാണ് ഇഷ്‌ട ഭക്ഷണം. പാചകം ചെയ്യാൻ അറിയില്ല. മഹാഭാരതത്തിലെ ദ്രൗപതിയാണ് സ്വപ്നവേഷം. ഇഷ്‌ടപ്പെട്ട സിനിമ കാക്ക കാക്കയാണ്.

 

താന്‍ വിവാഹം കഴിക്കുന്നില്ലെന്ന സായ് പല്ലവിയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സിനിമാലോകത്തെ പുതിയ ചര്‍ച്ചാവിഷയം. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. രക്ഷിതാക്കള്‍ക്കൊപ്പം എന്നും കഴിയുന്നതിനായി വിവാഹം കഴിക്കുന്നില്ല എന്നു സായ് പല്ലവി പറഞ്ഞു. ഒരു ഡോക്ടര്‍ കൂടിയായ തനിക്ക് എന്നും അച്ഛനും അമ്മയ്ക്കും താങ്ങും തണലുമായി നില്‍ക്കണമെന്നാണ് ആഗ്രഹം. വിവാഹം ഇതിന് തടസ്സമാണെന്നാണ് സായ് പല്ലവി അഭിപ്രായപ്പെടുന്നത്.സഹപ്രവര്‍ത്തകരോടും സഹാനുഭൂതി പുലര്‍ത്തുന്ന താരമാണ് സായ് പല്ലവി. അടുത്തിടെ തന്റെ ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിര്‍മാതാവിനുണ്ടായ നഷ്ടം അറിഞ്ഞ് സായ് പല്ലവി പ്രതിഫലം തിരിച്ചു നല്‍കിയതും വാര്‍ത്തയായിരുന്നു.

 

 

OTHER SECTIONS