വിവാദങ്ങള്‍ കാര്യമാക്കുന്നില്ല, അവനിഷ്ടമുള്ള മതം സ്വീകരിക്കാം; സെയ്ഫ് അലി ഖാന്‍

By sruthy sajeev .21 Apr, 2017

imran-azhar

 


ജനിച്ചതു മുതല്‍ വിവാദങ്ങള്‍ പിന്‍തുടരുന്ന സ്റ്റാര്‍ കീഡ് ആണ് തൈമൂര്‍ അലി ഖാന്‍. ബോളിവുഡ് സൂപ്പര്‍ കപ്പിള്‍സ് സെയ്ഫ് - കരീന ദമ്പതികളുടെ കുഞ്ഞാണ് തൈമൂര്‍. തൈമൂര്‍ എന്ന് കുഞ്ഞിന് പേരിട്ടതോടെ കുഞ്ഞുണ്ടായ സന്തോഷത്തിനിടയിലും വന്‍ വിമര്‍ശനങ്ങള്‍ ഇവര്‍ കേള്‍ക്കണ്ടി വന്നു.

 

900 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന മംഗോളിയന്‍ ഭരണാധികാരിയുടെ പേര് കുഞ്ഞിന് നല്‍കിയതാണ് പലരെയും ചൊടിപ്പിച്ചത്. ഒരു പേര് ഇത്രയും വലിയ വിവാദമാക്കണോ
എന്ന് വിവരമുള്ളവര്‍ ചോദിക്കുമ്പോഴും ചിലര്‍ മനപ്പൂര്‍വ്വം വിമര്‍ശനങ്ങള്‍ തുടരുകയാണ്. തൈമൂര്‍ എന്ന് കുഞ്ഞിന് പേരിട്ടെങ്കിലും മതത്തിന്റെ കാര്യത്തില്‍ തനിക്ക്
യാതൊരു നിര്‍ബന്ധവുമിലെ്‌ളന്ന് ഒരു ചടങ്ങിനിടെ സെയ്ഫ് പറഞ്ഞു.

 

അവനില്‍ ഒരു മതവും അടിച്ചേല്‍പ്പിച്ചിട്ടില്‌ള. വലുതാകുമ്പോള്‍ അവന് ഇഷ്ടമുള്ള മതം സ്വീകരിക്കാം. കുട്ടിക്കാലം മുതല്‍ എനിക്ക് ഏറെ ഇഷ്ടമുള്ള പേരാണ് തൈമൂര്‍. അതാണ് കുഞ്ഞിന് നല്‍കിയത്. അതൊരു ചരിത്ര പുരുഷന്റെ പേരാണെന്ന് അറിയാം എന്നാല്‍
900 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന് ഇപേ്പാള്‍ എന്ത് പ്രസക്തിയാണുള്ളതെന്ന് ഒന്നു പറഞ്ഞു തരാമോ. അതിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് മനസ്‌സിലാവുന്നില്‌ള.
അതിനാല്‍ വിവാദങ്ങള്‍ കാര്യമാക്കുന്നിലെ്‌ളന്നും സെയ്ഫ് പറഞ്ഞു.

 

OTHER SECTIONS