ഡ്രൈവിങ് ലൈസൻസിലെ ആ ചിരിയെ കുറിച്ച് ,മനസ് തുറന്ന് സൈജു കുറുപ്പ്

By Sooraj Surendran .15 02 2020

imran-azhar

 

 

വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങളാൽ പ്രേക്ഷക മനസുകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സൈജു കുറുപ്പ്. സ്വദസിദ്ധമായ അഭിനയ മികവ് തന്നെയാണ് സൈജുവിന്റെ പ്രത്യേകത. മയൂഖത്തിലെ ഉണ്ണി കേശവന്‍, ട്രിവാന്‍ഡ്രം ലോഡ്ജിലെ ഷിബു വെള്ളായണി, ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബു തുടങ്ങിയ നിരവധി കഥാപാത്രങ്ങളിലൂടെ സൈജു ഇത് തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് തുറന്നുപറയുകയാണ് സൈജു. ചിത്രത്തിലെ ചില മാനറിസങ്ങളെ കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. സൈജു പറയുന്നതിങ്ങനെ: 'നന്ദുച്ചേട്ടനെ നോക്കി ചുണ്ട് അമര്‍ത്തിപ്പിടിച്ച് കണ്ണടക്കുന്ന ഒരു രംഗം. ആ ചിരി സംഭവിച്ചു പോയതാണ്. ആ ഡയലോഗ് പറഞ്ഞതിനുശേഷം ചുണ്ട് ഡ്രൈ ആയിപ്പോയി. ചുണ്ടൊന്ന് നനക്കാന്‍ വേണ്ടി നാവ് അമര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന രംഗമാണത്. അപ്പോഴാണ് ആ ചിരി സംഭവിച്ചത്' ആ ചിരി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. തീയറ്ററുകളിൽ വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

 

OTHER SECTIONS