സി.ബി.ഐ സെറ്റിൽ സുന്ദരമായ നിമിഷങ്ങൾ ഒന്നും എനിക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല: സായികുമാർ

By santhisenanhs.10 05 2022

imran-azhar

 

പ്രിയ താരം സായികുമാറിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സി.ബി.ഐ സീരീസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഓർമകളാണ് താരം പങ്കുവച്ചത്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകൻ ഒരേ നിർമ്മാതാവ് എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയ, സി.ബി.ഐ 5 ദി ബ്രെയിൻ ചിത്രത്തിന്റെ അണിയറ ശില്പികളെ, തലസ്ഥലത്തെ മാധ്യമ സമൂഹം തിരുവനന്തപുരം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സി.ബി.ഐയുടെ രണ്ടു ഭാഗങ്ങളിലാണ് തനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്, ചിത്രത്തിന്റെ സെറ്റിൽ എത്തുമ്പോൾ ആണ് സുകുമാരൻ ചേട്ടൻ തകർത്തു ആടി വെച്ചിട്ട് പോയ വേഷമാണ് എന്ന് മനസ്സിലാകുന്നത്. എനിക്ക് ആ വേഷം അവിടെ വച്ചിട്ട് ഓടാൻ ആണ് തോന്നിയത്, കാരണം സുകുവേട്ടൻ ശരീരവും നോട്ടവും ശബദ്ധവും ഒക്കെ കൊണ്ട് മൊത്തത്തിൽ അഭിനയിക്കുന്ന ആർട്ടിസ്റ്റാണ്, ഇതൊക്കെ കൊണ്ട് എങനെ ഈ വേഷം ചെയ്യും എന്ന് എനിക്ക് ഒരു പിടിയും കിട്ടിയിരുന്നില്ല.

 

അവസാനം ഞാൻ സ്വാമിയോട് സുകുവേട്ടൻ പറയുന്ന പോലെ ആണോ സ്ക്രിപ്റ്റ് എഴുതുന്നത് എന്ന് ചോദിച്ചു. ഞാൻ എഴുതുന്നത് അവൻ അവന്റെ രീതിയിൽ പറയുന്നു എന്നെ ഉള്ളു എന്നാണ് സ്വാമി പറഞ്ഞത്, അതോടെ എന്റെ ഗ്യാസ് വീണ്ടും പോയി.

 

സുകുവേട്ടന് മാത്രം പറ്റുന്ന ചില കാര്യങ്ങൾ ഉണ്ട് അദ്ദേഹത്തിന്റെ അവസാന കാല ചിത്രങ്ങളിൽ എനിക്ക് അദ്ദേഹത്തിന്റെ അനിയനായി അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒപ്പം ആയിരുന്ന കാലത്തു അദ്ദേഹത്തിന്റെ മുറിയിൽ തട്ടാതെ കയറി ചെല്ലാനുള്ള ബന്ധമുള്ള ആൾ ആയിരുന്നു ഞാൻ.

 

ആദ്യ ഭാഗം എങ്ങനെയോ ചെയ്തു ഇരിക്കുന്ന സമയത്താണ് സ്വാമി അഞ്ചാം ഭാഗത്തിനായി വീണ്ടും സുകുമാരനെ വേണം എന്ന് പറഞ്ഞു വിളിക്കുന്നത്. ഞാൻ എവിടുന്നു ഉണ്ടാകാൻ ആണ്. അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ട് ഈ ഭാഗത്തിൽ പ്രേക്ഷകരുടെ മുന്നിൽ അദ്ദേഹത്തിന് പേര്ദോഷം കേൾപ്പിക്കാത്ത തരത്തിൽ ചെയ്യാൻ സാധിച്ചു എന്നാണ് എന്റെ വിശ്വാസം അതിലാണ് എന്റെ മുന്നോട്ടുള്ള പോക്കും.

 

സിനിമയെ പറ്റി പറയാൻ എനിക്ക് ഒരുപാട് അനുഭവങ്ങൾ ഒന്നും ഇല്ല. കാരണം ഞാൻ സെറ്റിൽ ഒക്കെ അടുത്ത ഷോട്ട് എന്ത് ചെയ്യും എന്നാണ് ആലോചിച്ചു വിമ്മിഷ്ടപ്പെടുന്ന സമയങ്ങൾ ആണ്.

 

മമ്മൂക്കയോട് ഒക്കെ ഡയലോഗു പറയുമ്പോൾ, അയാൾ കൃത്യമായി പറയുന്ന ആൾ ആണ്, അൽപ്പം തെറ്റിക്കഴിഞ്ഞാൽ മുഴുവൻ പോക്കാ എന്നൊക്കെ പറഞ്ഞു വീണ്ടും പേടിപ്പിക്കും, സെറ്റിലെ സുന്ദരമായ നിമിഷങ്ങൾ ഒന്നും എനിക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല തീയേറ്ററിലാണ് ഞാൻ അത് കണ്ടെത്തുന്നത് എന്നും സായികുമാർ പറഞ്ഞു.

OTHER SECTIONS