ഒറ്റത്തടി കുമിഴ് മരത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയെ ഒരുക്കി സജീവൻ

By santhisenanhs.12 08 2022

imran-azhar

 

ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറലാകുന്നത് തൃശ്ശൂർ പുതുക്കാട് കണ്ണന്പത്തൂർ സ്വദേശി സജീവൻ നിർമ്മിച്ച നടൻ മോഹൻലാലിൻറെ ശില്പമാണ്. ആശാരിപ്പണി കഴിഞ്ഞുള്ള ഒഴുവു സമയങ്ങൾ പ്രയോജനപ്പെടുത്തി ആറ് മാസം കൊണ്ടാണ് സജീവൻ ലൂസിഫർ ചിത്രത്തിലെ സ്റ്റീഫൻ നെടുമ്പള്ളി ലുക്കിലുള്ള മോഹൻലാലിൻറെ ശിൽപം നിർമ്മിച്ചിരിക്കുന്നത്.

 

ഒറ്റത്തടി കുമിഴ് മരത്തിൽ നിർമ്മിച്ചിരിക്കുന്ന ശില്പത്തിന് ഏകദേശം 40 ഇഞ്ച് പൊക്കവും മുപ്പതു കിലോയോളം ഭാരമുണ്ട് ശില്പത്തിന് നിറം പകർന്നിരിക്കുന്നതും സജീവൻ തന്നെയാണ്. ചെറുപ്പം മുതൽ മമ്മൂട്ടി മോഹൻലാൽ ആരാധകനായ സജീവന്റെ അടുത്ത ലക്ഷ്യം മമ്മൂട്ടിയുടെ പ്രതിമ നിർമ്മിക്കുക എന്നതാണ്.

 

ജോബി ചുവന്ന മണ്ണിൽ എന്ന യൂട്യൂബ് ചാനലിലൂടെ പ്രചരിക്കുന്ന വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലാവുകയായിരുന്നു. എന്തായാലും പ്രതിമ കണ്ടാൽ ലാലേട്ടൻ വരെ ഞെട്ടും എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ പ്രതിമ ലാലേട്ടന് നൽകണമെന്നാണ് സജീവന്റെ ആഗ്രഹം.

OTHER SECTIONS