വില്ലന് 1.55 കോടിയുടെ ബി.എം.ഡബ്ലൂ സമ്മാനിച്ച് നായകന്‍

By Akhila Vipin.08 01 2020

imran-azhar

ആഢംബര കാറുകളുടെ ആരാധകനാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. തനിക്ക് പ്രിയപ്പെട്ടവര്‍ക്കും ആഡംബര വാഹനങ്ങള്‍ സമ്മാനമായി നല്‍കാറുണ്ട് താരം. ഇപ്പോഴിതാ തന്റെ സഹതാരത്തിന് 1.55 കോടിയുടെ ബിഎംഡബ്ലൂ സമ്മാനമായി നല്‍കിയിരിക്കുകയാണ് സല്‍മാന്‍ഖാന്‍.

 

ദബാങ് മൂന്നില്‍ തന്റെ വില്ലനായി അഭിനയിച്ച കിച്ച സുധീപിനാണ് താരം ബിഎംഡബ്ലൂ സമ്മാനമായി നല്‍കിയത്. കിച്ച സുധീപ് തന്നെയാണ് സല്‍മാന്‍ ഖാന്റെ സ്‌നേഹ സമ്മാനത്തെ കുറിച്ച് ആരാധകരോട് പങ്കുവെച്ചത്. ബിഎംഡബ്ലൂവിന്റെ ലക്ഷ്വറി പെര്‍ഫോമന്‍സ് കാര്‍ എം5 ആണ് സല്‍മാന്‍ ഖാന്‍ സമ്മാനമായി നല്‍കിയത്.

 

തന്റെ വീട്ടില്‍ എത്തി കാര്‍ സമ്മാനിച്ചതിനും വീട്ടിലേയ്ക്കു വന്നതിനും തങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിനും നന്ദി പറഞ്ഞാണ് കിച്ച സൂധീപ് കാറിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

 

 

 

OTHER SECTIONS