സാമന്തയും നാഗചൈതന്യയും ഒന്നിക്കുന്നുവോ? വിവാഹമോചന കുറിപ്പ് പിന്‍വലിച്ച് സാമന്ത

By Avani Chandra.23 01 2022

imran-azhar

 

2017 ല്‍ വിവാഹിതരായ തെന്നിന്ത്യന്‍ താരജോഡികളായ സാമന്തയുടെയും നാഗചൈതന്യയുടെയും വേര്‍പിരിയല്‍ ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. നിരവധി അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരുവരും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. സാമന്തയും നാഗചൈതന്യയും തന്നെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയതും. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും തന്റെ വേര്‍പിരിയല്‍ അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പിന്‍വലിച്ചിരിക്കുകയാണ് സാമന്ത.

 

താരത്തിന്റെ പുതിയ നീക്കത്തില്‍ ആകാംക്ഷയിലാണ് ആരാധകര്‍. നാഗചൈതന്യയുമായി അനുരഞ്ജനത്തിനുള്ള ഒരുക്കമാണോ എന്ന് തരത്തിലുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം ഇരുവരും ഒരുപോലെയിട്ട പോസ്റ്റ് നാഗചൈതന്യ പിന്‍വലിച്ചിട്ടുമില്ല.

 

വിവാഹ മോചനം സ്ഥിരീകരിക്കുന്നതിന് മുമ്പ് സാമന്ത തന്റെ സോഷ്യല്‍ മീഡിയ പേരില്‍ നിന്നും നാഗചൈതന്യയുടെ കുടംബ പേര് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇരുവരും വിവാഹ മോചിതരാകുന്നു എന്ന് വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായത്. പിന്നീട് നിരവധി ആഭ്യൂഹങ്ങള്‍ക്കിടയില്‍ ഇരുവരും വിവാഹമോചന വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.

 

ഏറെ ആലോചിച്ചതിന് ശേഷം ഞാനും ചായും ഭാര്യഭര്‍ത്താക്കാന്മാര്‍ എന്ന നിലയില്‍ പിരിയാനും സ്വന്തം പാത പിന്തുടരാനും തീരുമാനിച്ചു. ദശാബ്ദതോളം ഞങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ആ അടുപ്പം ഞങ്ങള്‍ക്കിടയിലുള്ള ബന്ധം നിലനിര്‍ത്തുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പ്രയാസകരമായ ഈ സമയത്ത് ഞങ്ങള്‍ക്ക് ഞങ്ങളുടെതായ സ്വകാര്യത നല്‍കണെമന്ന് ആരാധകരോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. വിവാഹ മോചന വാര്‍ത്ത സ്ഥരീകരിച്ചുകൊണ്ടുള്ള സാമന്തയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

 

 

OTHER SECTIONS