നാഗചൈതന്യ സാമന്ത വിവാഹമോചനം, നൂറു കണക്കിന് അഭ്യൂഹങ്ങള്‍ പോലെ ഇതും സത്യമല്ല, മറുപടി നല്‍കി സാമന്ത

By Greeshma padma.30 09 2021

imran-azhar

 

 

തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടക്കുന്നത്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണെന്നും വിവാഹമോചനത്തിന് മുന്‍പുള്ള നടപടിയായ കൗണ്‍സിലിംഗ് ഘട്ടത്തിലാണ് ഇരുവരുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. 

 

ഈ അഭ്യൂഹങ്ങളോട് സാമന്തയോ നാഗചൈതന്യയോ പ്രതികരിച്ചിരുന്നുമില്ല. ഇന്നലെ സാമന്തയുടെ വസ്ത്ര ബ്രാന്‍ഡായ സാകിയുടെ ഒന്നാം വാര്‍ഷികമായിരുന്നു. അതിനിടെ ആരാധകരുമായി സംവദിക്കാനെത്തിയ താരത്തിന് മറ്റൊരു ചോദ്യത്തിനും മറുപടി നല്‍കേണ്ടിവന്നു . ഇതിന് സാമന്ത നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

 

 

മുംബൈയിലേക്ക് താമസം മാറുകയാണോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എവിടെ നിന്നാണ് ഈ അഭ്യൂഹങ്ങള്‍ ആരംഭിക്കുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ നൂറു കണക്കിനുവരുന്ന മറ്റു അഭ്യൂഹങ്ങള്‍ പോലെ ഇതും സത്യമല്ല. ഹൈദരാബാദ് എന്റെ വീടാണ്. എന്നും എന്റെ വീടായി തന്നെയിരിക്കും. ഹൈദരാബാദാണ് എനിക്ക് എല്ലാം തന്നത്. ഞാന്‍ ഇവിടെ ഇനിയും സന്തോഷമായി ജീവിക്കും എന്നാണ് സാമന്ത നല്‍കിയ മറുപടി.

 

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് സാമന്ത മാറ്റുകയും ചെയ്തിരുന്നു. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്.

 

 

 

OTHER SECTIONS