പ്രണയബന്ധവും ഗര്‍ഭച്ഛിദ്രവും വിവാഹമോചനത്തിലേക്ക്, വ്യാജപ്രചരണങ്ങളില്‍ പ്രതികരിച്ച് സാമന്ത

By Greeshma padma.09 10 2021

imran-azhar

 

വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കെതിരേ നടക്കുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി നടി സാമന്ത. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. എന്നാല്‍ തുടര്‍ച്ചയായി വരുന്ന വ്യാജപ്രചരണങ്ങളില്‍ താന്‍ തകര്‍ന്നുപോകില്ലെന്ന് സാമന്ത വ്യക്തമാക്കി.


വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണം. ഇത് എന്നെ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകര്‍ക്കുകയില്ല സാമന്ത കുറിച്ചു.

സമാന്തയ്ക്ക് മറ്റൊരാളുമായി പ്രണയം, കുട്ടികള്‍ വേണ്ടെന്ന തീരുമാനം, പലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് വിവാഹമോചനം എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍.

 

നടന്‍ നാഗചൈതന്യയുമായി വിവാഹമോചിതയാകുന്ന വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സാമന്ത പുറത്ത് പറഞ്ഞത്. 2018 ലായിരുന്നു ഇവരുടെ വിവാഹം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയുന്നത്.

അക്കിനേനി എന്ന നാഗചൈതന്യയുടെ കുടുംബപ്പേര് സാമന്ത സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് ഉപേക്ഷിച്ചതുമുതല്‍ ഇരുവരും വേര്‍പിരിഞ്ഞതായി ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു.

 

OTHER SECTIONS