നാഗചൈതന്യയില്‍ നിന്ന് ഒരു രൂപ പോലും വേണ്ട, വേര്‍പിരിയല്‍ പരസ്പര സമ്മതത്തില്‍

By Greeshma padma.04 10 2021

imran-azhar

 

 

വിവാഹമോചനത്തിലൂടെ ലഭിക്കുന്ന നഷ്ടപരിഹാര തുക 200 കോടി രൂപ വേണ്ടെന്ന് സാമന്ത അറിയിച്ചതായി റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസമാണ് വേര്‍പിരിയുകയാണെന്ന് ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് വേര്‍ പിരിയുന്നുവെന്നും വ്യക്തമാക്കിയിരുന്നു. നാലാമത്തെ വിവാഹ വാര്‍ഷികത്തിന് തൊട്ടുമുമ്പാണ് വിവാഹ മോചന വാര്‍ത്ത പുറത്തുവന്നത്.

 

വളരെയധികം ആലോചിച്ച ശേഷമാണ് നാഗചൈതന്യയുടെ സ്വത്തില്‍ തനിക്ക് അവകാശപ്പെട്ട ഭാഗം വേണ്ടെന്ന് വെച്ചതെന്ന് സാമന്ത പറഞ്ഞതായി സാമന്ത പ്രമുഖ മാധ്യമത്തോട് പറഞ്ഞു. നാഗചൈതന്യയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നും തന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് മുന്‍നിരയിലെത്തിയ നടിയാണ് താനെന്നും അവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

വിവാഹജീവിതത്തിലെ പ്രശ്നങ്ങള്‍ സാമന്തയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എന്നാല്‍ അത് അവരുടെ പ്രൊജക്ടുകളെ ബാധിക്കാന്‍ പാടില്ലെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് മാത്രമാണ് സാമന്ത ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും തങ്ങള്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്.
ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങള്‍ക്കിടയില്‍ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു, എന്നാണ് താരങ്ങള്‍ പോസ്റ്റില്‍ കുറിച്ചത്.


2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് സാമന്തയും
നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ഒക്ടോബര്‍ ആറിന്് ഇരുവരും വിവാഹിതരായി.

 

 

 

 

 

OTHER SECTIONS