By santhisenanhs.21 04 2022
ആലിയ ഭട്ടിനെ കപൂർ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് ഭര്‍ത്താവ് രൺബീർ കപൂറിന്റെ സഹോദരിപുത്രി സമാറ സാഹ്നി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയം. ഇൻസ്റ്റഗ്രാമിൽ ആലിയയുടെയും രൺബീറിന്റെയും ചിത്രം പങ്കുവച്ചാണ് സമാറ സ്വാഗതം പറഞ്ഞത്.
ഈ കുടുംബത്തിലേക്ക് സ്വാഗതം ആലിയ മാമി. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു എന്നാണ് സമാറ ചിത്രത്തിനൊപ്പം കുറിച്ചത്. സമാറയുടെ സ്വാഗതം വളരെ ഹൃദ്യമായിരിക്കുന്നുവെന്നാണ് മുത്തശ്ശി നീതു കപൂറിന്റെ കമന്റ്.
രൺബീറിന്റെ സഹോദരി റിദ്ദിമ കപൂറിന്റെ ഏകമകളാണ് സമാറ. ഭാരത് സാഹ്നിയാണ് റിദ്ദിമയുടെ ഭർത്താവ്.
ഏപ്രിൽ 14ന് ആയിരുന്നു രൺബീറും ആലിയയും വിവാഹിതരായത്. 5 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
ബാന്ദ്ര പാലി ഹിൽസിലെ രൺബീറിന്റെ വാസ്തുവിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം വൈറലാണ്.