നിറവയറില്‍ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടുമായി സമീറ റെഡ്ധി

By online desk.06 07 2019

imran-azhar

 

രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാനുള്ളള്ള കാത്തിരുപ്പിലാണ് നടി സമീര റെഡ്ധി. ഗര്‍ഭകാലം ആസ്വദിക്കുന്ന താരം തന്റെ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. നിറവയറില്‍ നില്‍ക്കുന്ന ഗ്‌ളാമര്‍ ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നിറവയറുമായി ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് സമീറ മറുപടി നല്‍കിയത്. ഇപ്പോഴിതാ നിറവയറില്‍ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടുമായി സമീര എത്തിരിക്കുന്നു.


നടി തന്നെയാണ് അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
ഈ ഫോട്ടോഷൂട്ട് ഒരുപാട് ആത്മവിശ്വാസം തന്നുവെന്നും കുടുംബാംഗങ്ങളുടെ പിന്തുണയോടെയാണ് ചെയ്യാനായതെന്നും സമീര പറഞ്ഞു.


2014ലാണ് സമീറ വിവാഹിതയായത്. വ്യവസായി ആകാശ് വര്‍ധനാണ് ഭര്‍ത്താവ്. 2015ല്‍ ഇവര്‍ക്ക് ഒരു മകന്‍ പിറന്നു. ഹാന്‍സ് എന്നാണ് മകന് പേരിട്ടത്. ഇപ്പോള്‍ പെണ്‍കുട്ടിക്കുവേണ്ടിയാണ് കാത്തിരിക്കുന്നത് എന്ന് സമീറ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

OTHER SECTIONS