ഗർഭകാലത്തെ ബോഡി ഷെയിമിംഗ്, ഹോട്ടായി തിരിച്ചുവരാൻ എല്ലാവരും കരീന കപൂറല്ല: സമീറ റെഡ്ഡി

By ബിന്ദു.13 03 2019

imran-azhar

 

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ നടി സമീറ റെഡ്ഡി. ഗര്‍ഭകാലത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെതിരെ രംഗത്തുവന്നിരിക്കുകയാണ് സമീറ. എല്ലാവരും കരീന കപൂറല്ല എന്നാണ് സമീറ ഇത്തരം ട്രോളുകൾക്ക് നൽകുന്ന മറുപടി. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി ഒരുനാള്‍ വരും എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. 2014ല്‍ വിവാഹ ശേഷം സിനിമാ ലോകത്തുനിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു നടി. അടുത്തിടെയായിരുന്നു തങ്ങളുടെ ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞതിഥി വരുന്ന വിവരം സമീറ പങ്കുവെച്ചിരുന്നത്. നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെതിരെ വീണ്ടും രംഗത്തുവന്നിരിക്കുകയാണ് സമീറ റെഡ്ഡി.

 

പ്രസവശേഷം കരീന കപൂറിനെപ്പോലെ സെക്സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷേ എന്നെപ്പോലെ പഴയ രൂപം വീണ്ടെടുക്കാൻ സമയമെടുക്കുന്നവരുമുണ്ട്. എല്ലാവരും കരീന കപൂർ അല്ലല്ലോയെന്ന് സമീറ ചോദിക്കുന്നു .2015ലാണ് സമീറക്കും ഭർത്താവ് അക്ഷയ് വാർദെക്കും ആദ്യകുഞ്ഞ് ജനിച്ചത്. ആദ്യപ്രസവത്തിന് ശേഷം രൂപഭംഗി വീണ്ടെടുക്കാൻ നല്ല സമയമെടുത്തെന്ന് സമീറ പറയുന്നു. 'ആദ്യപ്രസവത്തിന് ശേശം ഭാരം കുറയ്ക്കാൻ സമയമെടുത്തു. ഇതിനെയൊക്കെ ട്രോളുന്നവർക്ക് ലജ്ജയില്ലേ? ട്രോളുകൾക്കുള്ള എന്റെ മറുപടി ഇതാണ്: എനിക്കൊരു സൂപ്പർ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നൽകുകയാണ്.2016 ഡിസംബറിലാണ് കരീന കപൂർ തൈമൂർ അലി ഖാന് ജന്മം നൽകിയത്. ഗർഭകാലത്ത് മോഡലിംഗ് രംഗത്ത് സജീവമായിരുന്നു കരീന. പ്രസവശേഷം വളരെപ്പെട്ടെന്ന് പഴയ രൂപത്തിൽ കരീന മടങ്ങിയെത്തി. വീരെ ഡി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ കുഞ്ഞിനെ നോക്കാതെ ജോലി ചെയ്യുന്നു എന്ന തരത്തിൽ കരീനക്കെതിരെ ട്രോളുകൾ വന്നിരുന്നു.

OTHER SECTIONS