തമിഴില്‍ ഗ്ലാമറസ് നായികയായി സംയുക്ത മേനോന്‍ !!! വീഡിയോ കാണാം....

By ബിന്ദു.06 03 2019

imran-azhar

 

 

 

ടൊവിനോ തോമസിന്റെ തീവണ്ടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സംയുക്ത മേനോന്‍. തീവണ്ടിയിൽ ശ്രദ്ധേയ പ്രകടനം നടത്തിയായിരുന്നു നടി അരങ്ങേറ്റം ഗംഭീരമാക്കിയത്. തുടര്‍ന്നിറങ്ങിയ ലില്ലി എന്ന ചിത്രത്തിലും സംയുക്ത ഏറെ ശ്രദ്ധിക്കപെട്ടിരുന്നു . ഇപ്പോഴിതാ തമിഴ് ചിത്രം ജൂലൈ കാട്രിലിലൂടെ സംയുക്ത തെന്നിന്ത്യൻ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം കുറിക്കുകയാണ് . കെ.സി. സുന്ദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റ ട്രെയിലറില്‍ ലിപ് ലോക്ക് സീനിലും ഗ്ലാമറസ് വേഷത്തിലുമാണ് സംയുക്ത പ്രത്യക്ഷപ്പെടുന്നത്.

 


ആനന്ദ് നാഗാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. അമരകാവ്യം, വെട്രിവേല്‍, നേരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് ആനന്ദ്. കെസി സുന്ദരമാണ് ഈ റൊമാന്റിക്ക് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്തയ്‌ക്കൊപ്പം മലയാളി നടി അഞ്ജു കുര്യനും ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നുണ്ട്.പ്രേമം,കവി ഉദ്ദേശിച്ചത്,ഞാന്‍ പ്രകാശന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അഞ്ജു കുര്യന്‍. ഹാസ്യ താരം സതീഷും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോഷ്യ ശ്രീധര്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രം കാവിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശരവണന്‍ പളനിയപ്പനാണ് നിര്‍മ്മിക്കുന്നത്.മലയാളത്തില്‍ ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ, ആസിഫ് അലിയുടെ അണ്ടര്‍ വേള്‍ഡ് തുടങ്ങിയ സിനിമകളിലും സംയുക്ത അഭിനയിച്ചിരുന്നു.

OTHER SECTIONS